Latest Videos

ഇന്ത്യൻ വോട്ടിംഗ് യന്ത്രങ്ങൾ പലതവണ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് അമേരിക്കൻ ഹാക്കർ; വിവിധ പാര്‍ട്ടികള്‍ സമീപിച്ചെന്ന് വെളിപ്പെടുത്തല്‍

By Web TeamFirst Published Jan 21, 2019, 7:12 PM IST
Highlights

ഇന്ത്യൻ സർക്കാരോ തെരഞ്ഞെടുപ്പ് കമ്മീഷനോ ഇത് ഒരിക്കലും അംഗീകരിക്കില്ലെങ്കിലും ഇന്ത്യൻ വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാനാകുമെന്ന് അമേരിക്കൻ ഹാക്കർ അവകാശപ്പെട്ടു. 

ദില്ലി: പല തെരെഞ്ഞെടുപ്പുകളിലും ഇന്ത്യയിൽ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങൾ താൻ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് അമേരിക്കൻ ഹാക്കറുടെ അവകാശവാദം. ഇതിനായി എസ് പി, ബി എസ് പി പാർട്ടികൾ തന്നെ സമീപിച്ചിട്ടുണ്ടെന്നും ഹാക്കർ പറഞ്ഞു. ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ സംഘടന ലണ്ടനിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഹാക്കർ വെളിപ്പെടുത്തൽ നടത്തിയത്.

Read More : ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടത് വോട്ടിംഗ് യന്ത്രത്തിലെ തിരിമറി അറിഞ്ഞിരുന്നതിനാല്‍; യുഎസ് ഹാക്കറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

ലണ്ടനിൽ നടന്ന പരിപാടിയിൽ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യുന്നത് എങ്ങനെയെന്ന് ഹാക്കർ പ്രദർശിപ്പിക്കുകയും ചെയ്തു. ഇന്ത്യൻ സർക്കാരോ തെരഞ്ഞെടുപ്പ് കമ്മീഷനോ ഇത് ഒരിക്കലും അംഗീകരിക്കില്ലെങ്കിലും ഇന്ത്യൻ വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാനാകുമെന്ന് അമേരിക്കൻ ഹാക്കർ അവകാശപ്പെട്ടു. പല നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇന്ത്യൻ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്തിട്ടുണ്ട്. കോൺഗ്രസ് നേതാവ് കപിൽ സിബലും ഈ പരിപാടിയിൽ ക്ഷണിതാവായി പങ്കെടുത്തു.

Read More:  'വോട്ടിംഗ് യന്ത്രങ്ങൾ സുരക്ഷിതം': ഹാക്കറുടെ അവകാശവാദം തള്ളി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ

മുമ്പും പലതവണ വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികൾ ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇലക്ഷൻ കമ്മീഷൻ ഇത് തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യയിൽ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങൾ ഒരിക്കലും ഹാക്ക് ചെയ്യാനാകില്ല എന്ന് തെഞ്ഞെടുപ്പ് കമ്മീഷൻ ആവർത്തിച്ചിരുന്നു . വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്യുന്നു എന്ന ആരോപണം ബിജെപിക്കെതിരെ കോൺഗ്രസ് പലവട്ടം ഉന്നയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ ഹാക്കറുടെ അവകാശവാദം പുതിയ ചർച്ചകൾക്ക് വഴിവയ്ക്കും.

click me!