ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടത് വോട്ടിംഗ് യന്ത്രത്തിലെ തിരിമറി അറിഞ്ഞിരുന്നതിനാല്‍; യുഎസ് ഹാക്കറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

By Web TeamFirst Published Jan 21, 2019, 7:39 PM IST
Highlights

ലണ്ടനിൽ നടന്ന പരിപാടിയിൽ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യുന്നത് എങ്ങനെയെന്ന് ഹാക്കർ പ്രദർശിപ്പിക്കുകയും ചെയ്തു. ഇന്ത്യൻ സർക്കാരോ തെരഞ്ഞെടുപ്പ് കമ്മീഷനോ ഇത് ഒരിക്കലും അംഗീകരിക്കില്ലെങ്കിലും ഇന്ത്യൻ വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാനാകുമെന്ന് അമേരിക്കൻ ഹാക്കർ അവകാശപ്പെട്ടു

ലണ്ടന്‍: രാജ്യം ആകാംക്ഷയോടെ ലോക്സഭ തെരഞ്ഞെടുപ്പിനായി കാത്തിരിക്കുമ്പോള്‍ യുഎസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഹാക്കറുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ . 2014ല്‍ ബിജെപി നേതാവായ ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടത് വോട്ടിംഗ് യന്ത്രത്തിലെ തിരിമറിയെക്കുറിച്ച് അറിഞ്ഞിരുന്നതിനാലാണെന്നാണ് ഹാക്കറുടെ വെളിപ്പെടുത്തല്‍.

മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടന്നിരുന്നതായും ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഇവിഎം മെഷീനുകള്‍ രൂപപ്പെടുത്തിയ വിദഗ്ധന്‍ അവകാശപ്പെട്ടതായി ടെെംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.

പല  തെരെഞ്ഞെടുപ്പുകളിലും ഇന്ത്യയിൽ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങൾ താൻ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് അമേരിക്കൻ ഹാക്കറുടെ അവകാശവാദം. ഇതിനായി എസ് പി, ബി എസ് പി പാർട്ടികൾ തന്നെ സമീപിച്ചിട്ടുണ്ടെന്നും ഹാക്കർ പറഞ്ഞു. ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ സംഘടന ലണ്ടനിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഹാക്കർ വെളിപ്പെടുത്തൽ നടത്തിയത്.

ലണ്ടനിൽ നടന്ന പരിപാടിയിൽ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യുന്നത് എങ്ങനെയെന്ന് ഹാക്കർ പ്രദർശിപ്പിക്കുകയും ചെയ്തു. ഇന്ത്യൻ സർക്കാരോ തെരഞ്ഞെടുപ്പ് കമ്മീഷനോ ഇത് ഒരിക്കലും അംഗീകരിക്കില്ലെങ്കിലും ഇന്ത്യൻ വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാനാകുമെന്ന് അമേരിക്കൻ ഹാക്കർ അവകാശപ്പെട്ടു. പല നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇന്ത്യൻ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്തിട്ടുണ്ട്. കോൺഗ്രസ് നേതാവ് കപിൽ സിബലും ഈ പരിപാടിയിൽ ക്ഷണിതാവായി പങ്കെടുത്തു.

മുമ്പും പലതവണ വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികൾ ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇലക്ഷൻ കമ്മീഷൻ ഇത് തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യയിൽ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങൾ ഒരിക്കലും ഹാക്ക് ചെയ്യാനാകില്ല എന്ന് തെഞ്ഞെടുപ്പ് കമ്മീഷൻ ആവർത്തിച്ചിരുന്നു .

വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്യുന്നു എന്ന ആരോപണം ബിജെപിക്കെതിരെ കോൺഗ്രസ് പലവട്ടം ഉന്നയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ ഹാക്കറുടെ അവകാശവാദം പുതിയ ചർച്ചകൾക്ക് വഴിവയ്ക്കും. 

click me!