ഇന്ത്യയിലെ പ്രബുദ്ധരായ ജനങ്ങളെ നിങ്ങളുടെ കുത്തകാവകാശം ഉപയോഗിച്ച് ചൂഷണം ചെയ്യുന്നത് തുടരാൻ സ്വാഭാവികമായും നിങ്ങൾ ആഗ്രഹിക്കും. എങ്കിലും സ്റ്റാർ ലിങ്കിന് മത്സരരംഗത്ത് വരാൻ നിങ്ങൾ അനുവാദം നൽകുമോയെന്നും മസ്ക് ചോദിച്ചു.

ദില്ലി: വീണ്ടും പ്രകോപനവുമായി അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്ക്. ഇന്ത്യൻ കോടീശ്വരൻ മുകേഷ് അംബാനിയെ ‘പ്രധാനമന്ത്രി’ എന്ന് വിശേഷിപ്പിച്ച് എക്സിൽ പോസ്റ്റ് ചെയ്തു. നിങ്ങളാണ് ഇന്ത്യയിൽ യഥാർത്ഥ ‘ബോസ്’ എന്ന് മനസ്സിലാക്കിയില്ലെന്നും മസ്ക് പോസ്റ്റിൽ വ്യക്തമാക്കി. ഇന്ത്യയിലെ പ്രബുദ്ധരായ ജനങ്ങളെ നിങ്ങളുടെ കുത്തകാവകാശം ഉപയോഗിച്ച് ചൂഷണം ചെയ്യുന്നത് തുടരാൻ സ്വാഭാവികമായും നിങ്ങൾ ആഗ്രഹിക്കും. എങ്കിലും സ്റ്റാർ ലിങ്കിന് മത്സരരംഗത്ത് വരാൻ നിങ്ങൾ അനുവാദം നൽകുമോയെന്നും മസ്ക് ചോദിച്ചു. മറ്റു രാജ്യങ്ങളിലെപ്പോലെ ഇന്ത്യയിലും ഇന്റർനെറ്റ് ലഭ്യമല്ലാത്ത നിരവധിയേറെ പ്രദേശങ്ങളുണ്ട്. ഇത് കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളും ചെറുകിട ബിസിനസുകൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ ആഗോള വിപണിയിൽ വിൽക്കാനുള്ള അവസരങ്ങളും നിഷേധിക്കുന്നു. സ്റ്റാർലിങ്ക് അവരുടെ ജീവിതം കൂടുതൽ മികച്ചതാക്കി മാറ്റുമെന്നും മസ്ക് പറഞ്ഞു.