
കൻവാർ: തീർത്ഥാടകർക്ക് പുഷ്പവൃഷ്ടി നടത്തി സ്വാഗതം പറഞ്ഞ് ഉത്തർപ്രദേശിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ. മീററ്റിലെ പൊലീസ് ഓഫീസറായ പ്രശാന്ത് കുമാറാണ് ഹെലികോപ്റ്ററിൽ നിന്നും റോസാപ്പൂക്കൾ വിതറി തീർത്ഥാടകരെ സ്വീകരിച്ചിരിക്കുന്നത്. കമ്മീഷണർ ചന്ദ്രപ്രകാശ് ത്രിപാഠിയും ഒപ്പമുണ്ടായിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനൊപ്പം തന്നെ വിവാദങ്ങൾക്കും കാരണമായിത്തീർന്നിരുന്നു. വിവാദമായതോയെ പ്രശാന്ത് കുമാർ ഈ വീഡിയോ പിൻവലിച്ചിരുന്നു. ബുധനാഴ്ച എഎൻഐ ആണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.
എന്നാൽ ഈ പ്രവർത്തിയെ മതപരമായി കാണരുതെന്നും അവരെ സ്വാഗതം ചെയ്യാൻ വേണ്ടി മാത്രമാണ് താൻ ഇപ്രകാരം ചെയ്തതെന്നുമാണ് പ്രശാന്ത് കുമാറിന്റെ വിശദീകരണം. എല്ലാ മതത്തെയും അവരുടെ വിശ്വാസങ്ങളെയും അധികൃതർ മാനിക്കുന്നുണ്ടെന്നും ഈദ്, ബക്രീദ്, ജൈനമത ആഘോഷങ്ങൾ എന്നീ സമയത്തെല്ലാം അധികൃതർ ഇടപെട്ടിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു. ശ്രാവണ മാസത്തിൽ ഗംഗാജലം കൊണ്ടുവരുന്നതിന് വേണ്ടിയാണ് ജനങ്ങൾ കൻവാർ യാത്ര നടത്തുന്നത്. എല്ലാ വർഷവും ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് കൻവാർ യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ തീർത്ഥാടകർക്കിടയിലൂടെ കടന്നുപോയ കാർ തല്ലിത്തകർത്ത സംഭവം നടന്നിരുന്നു. കമ്പും പൈപ്പും കല്ലും ഉപയോഗിച്ചാണ് തീർത്ഥാടകർ തന്നെ ഈ വാഹനം തകർത്തുകളഞ്ഞത്. ഡൽഹിയിലെ മോത്തി നഗറിലായിരുന്നു സംഭവം. പൊലീസുകാർ നോക്കി നിൽക്കെ നടന്ന അക്രകമത്തിൽ ആരും ആരും ഇടപെടാൻ തയ്യറായില്ല. ഒരു സ്ത്രീയായിരുന്നു വാഹനമോടിച്ചിരുന്നത്. അക്രമം തുടങ്ങിയപ്പോൾ തന്നെ അവർ ഓടിരക്ഷപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam