
ജമ്മുകാശ്മീർ: കാശീമിരിൽ ഭീകരർ തട്ടിക്കൊണ്ടുപോയ പൊലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ പുറത്ത്. ഭീകരരുടെ വീട്ടുകാരെ ഉപദ്രവിക്കരുതെന്ന് പൊലീസുകാർ വീഡിയോയിൽ പറയുന്നുണ്ട്. അവരുടെ വീടുകൾ തകർക്കരുതെന്നും ആളുകളെ ഉപദ്രവിക്കരുതെന്നുമാണ് തടവിലാക്കപ്പെട്ട മൂന്ന് പൊലീസുകാർ വീഡിയോയിൽ അപേക്ഷിക്കുന്നത്. തങ്ങളുെട കുടുംബാംഗങ്ങൾ അപകടത്തിലാണെന്നും ഇവർ വെളിപ്പെടുത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിൽ ഭീകരർ പതിനൊന്ന് പൊലീസുകാരെ തട്ടിക്കൊണ്ടുപോയിരുന്നു. അതിൽ കുട്ടികളും മുതിർന്നവരുമുണ്ടായിരുന്നു. ഭീകരവാദികളുടെ വീട്ടിൽ പൊലീസ് റെയിഡ് നടത്തിയതിന്റെ പ്രതികാരമായിരുന്നു ഇത്. പിന്നീട് പൊലീസുമായി വിലപേശി ഭീകരർ ബന്ദികളെ വിട്ടയച്ചിരുന്നു. അനന്ത്നാഗ്, കുൽഗാം, പുൽവാമ എന്നിവിടങ്ങളിലെ പൊലീസുകാരുടെ കുടുംബാംഗങ്ങളെയാണ് പൊലീസുകാർ തട്ടിക്കൊണ്ടച് പോയത്.
ഹിസ്ബുള്‍ മുജഹിദീന്‍ സ്വയം പ്രഖ്യാപിത ഭീകര നേതാവായ റയീസ് നയ്കൂവിന്റെ പിതാവായ ആസദുള്ള നായ്ക്കൂവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു പൊലീസുകാരുടെ ബന്ധുക്കളെ തട്ടിക്കൊണ്ടു പോയത്. ശ്രീനഗര്‍: കശ്മീരില്‍ ആറ് പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ ഭീകരര്‍ വീട്ടില്‍ കയറി തട്ടിക്കൊണ്ടുപോയി. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ഭീകരരുടെ ബന്ധുകളെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് തട്ടികൊണ്ടുപോകല്‍. നിരവധി പൊലീസുകാരുടെ വീടുകളിൽ ഭീകരര്‍ എത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. കുടുംബാഗങ്ങളെ തട്ടികൊണ്ടുപോകുന്നത് ഭീകരരുടെ സമ്മര്‍ദ തന്ത്രം ആണെന്നാണ് സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam