കലോത്സവത്തിനിടെ കൂട്ടയടി: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പരിക്ക്

Published : Nov 29, 2018, 09:44 PM ISTUpdated : Nov 29, 2018, 11:28 PM IST
കലോത്സവത്തിനിടെ  കൂട്ടയടി: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പരിക്ക്

Synopsis

കഥാപ്രസംഗത്തിന് വൈകിയെത്തിയ വിദ്യാര്‍ത്ഥിയെ പങ്കെടുപ്പിച്ചതും ഒന്നാംസ്ഥാനം നല്‍കിയതുമാണ് സംഘർഷത്തിന് കാരണം

തിരുവനന്തപുരം: റവന്യുജില്ലാ കലോത്സവത്തില്‍ മത്സരഫലത്തെചൊല്ലി സംഘര്‍ഷം. നാല് വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന്  അധ്യാപകര്‍ക്കും പരിക്കേറ്റു. കഥാപ്രസംഗത്തിലെ ഫലത്തെ ചൊല്ലിയായിരുന്നു സംഘർഷം.

കഥാപ്രസംഗത്തിന് വൈകിയെത്തിയ വിദ്യാര്‍ത്ഥിയെ പങ്കെടുപ്പിച്ചതും ഒന്നാംസ്ഥാനം നല്‍കിയതുമാണ് സംഘർഷത്തിന് കാരണം. ഫലത്തെ ചൊല്ലി വിദ്യാർത്ഥികളും സംഘാടകരും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം ഏറ്റെടുത്ത് വിദ്യാർത്ഥി സംഘടനകളും പ്രാധനവേദിയായ നെയ്യാറ്റിൻകര ഗേൾഡ് ഹൈസ്കൂളിലെത്തിയത് സ്ഥിതി വഷളാക്കി. തർക്കം നാടകവേദിയായ ജെബിഎസ് യുപി സ്കൂൾ  വരെ നീണ്ടു. 
 
മത്സരങ്ങള്‍  സമയത്ത് തുടങ്ങാന്‍ വൈകുന്നതും വേദികള്‍ മാറ്റിയതും രാവിലെ തന്നെ മത്സരാര്‍ത്ഥികളെ കുഴച്ചിരുന്നു.മത്സരം വൈകിയത്കൊണ്ട് ആഹാരം കഴിക്കാതെ തളര്‍ന്ന് വീണവരുമുണ്ട്. ഒരു വേദിയില്‍ നിന്ന് മറ്റൊരു വേദിയിലേക്കെത്താന്‍ ഉണ്ടായ ഗതാഗത തടസവും പ്രശ്നമായിരുന്നു.അവാസന ദിവസമായ ഇന്നും ഏറെ വൈകിമാത്രമേ മത്സരങ്ങള്‍ അവസാനിക്കാന്‍ സാധ്യതയുള്ളൂ. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലുവ സ്റ്റേഷനിൽ അവകാശികളില്ലാതെ പുൽപ്പായക്കെട്ട്, സംശയം തോന്നി നോക്കിയപ്പോൾ രഹസ്യ അറയിൽ കഞ്ചാവ്; പിടിച്ചത് 17 കിലോ
ശ്രീനിവാസന് വിട; മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി, കാലത്തിനു മുന്‍പേ നടന്നയാളെന്ന് പ്രതിപക്ഷ നേതാവ്