
ദില്ലി: റിസോർട്ടിലെ ശുചിമുറിയിൽ ഒരു പാമ്പിനെ കണ്ടതിന്‍റെ ഞെട്ടലില്‍ നടൻ വീർ ദാസ്. എക്സിലാണ് താരം വീഡിയോ പങ്കവെച്ചത്. ഷൂട്ടിംഗ് നടക്കുന്നതിനാൽ ഒരു ഇക്കോ റിസോർട്ടിലാണ് രാത്രി വീര്‍ ദാസും സംഘവും താമസിച്ചത്. പ്രകൃതിയോട് ഇണങ്ങി സമാധാനത്തോടെ താമസിക്കാനാണ് റിസോര്‍ട്ടില്‍ എത്തിയത്. എന്നാല്‍, ശുചിമുറിയിൽ പ്രവേശിച്ചപ്പോൾ പാമ്പ് സീലിംഗില്‍ നിന്ന് വീഴുകയായിരുന്നു.
പാമ്പിന് വിഷമുണ്ടോ എന്ന് വീര്‍ ദാസ് ജീവനക്കാരോട് ചോദിക്കുന്നത് വീഡിയോയിൽ കാണാം. പാമ്പ് കുളിമുറിയിൽ നിന്ന് പുറത്തേക്ക് ചാടാൻ ശ്രമിക്കുന്നതും കാണാം. ''സമീപ പ്രദേശത്ത് ഷൂട്ടിംഗ് ഉള്ളതിനാല്‍ രാത്രി ഒരു ഇക്കോ റിസോർട്ടില്‍ തങ്ങാൻ തീരുമാനിച്ചത്. മൂത്രം ഒഴിക്കുന്നതിനായി ശുചിമുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾ ഒരു പാമ്പ് സീലിംഗിൽ നിന്ന് നേരിട്ട് ഫ്ലഷ് ഹാൻഡിലിനടുത്തുള്ള വാട്ടർ ടാങ്കിലേക്ക് വീണു. അതെ. ഇനി ഒരിക്കലും മൂത്രമൊഴിക്കില്ല'' - എന്നാണ് വീര്‍ ദാസ് കുറിച്ചത്.
ഈ വീഡിയോ സോഷ്യല്‍ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇങ്ങനെ ഒക്കെ ഉള്ളത് കൊണ്ടാണ് അതിനെ ഇക്കോ റിസോര്‍ട്ട് എന്ന് വിളിക്കുന്നത് എന്നായിരുന്നു ഒരു കമന്‍റ്. ഇത്തരത്തിൽ രസകരമായ നിരവധി കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ എത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam