
അമ്മ വധുവായി എത്തുന്നത് ആകാംക്ഷയോടെ വീക്ഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന ക്യൂട്ടായ പയ്യന്‍ വൈറലാണ്. മകനില്‍ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. അമ്മയെ കാണുന്നതോടെ സന്തോഷത്തോടെയും അദ്ഭുതത്തോടെയും അവരുടെ അടുത്തേക്ക് ഓടിയെത്തുകയാണ് അവൻ. തുടർന്ന് അമ്മയ്ക്കൊപ്പം നടന്നു വരുന്നതും വിഡിയോയിൽ ഉണ്ട്.
മണിക്കൂറുകൾക്കു മുൻപ് പങ്കുവച്ച വിഡിയോ ഇതിനോടകം ലക്ഷത്തിലേറെപ്പേര്‍ കണ്ടു കഴിഞ്ഞു. അമ്മയുടെ വിവാഹചടങ്ങു കാണുന്നതിനു വേണ്ടി തയാറായി നില്‍ക്കുകയായിരുന്നു അവൻ. എന്നാൽ വിവാഹ വസ്ത്രത്തിൽ വേദിയിലേക്ക് എത്തുന്ന അമ്മയെ കണ്ടപ്പോൾ സന്തോഷം അടക്കാനാകാതെ അവൻ ‘അമ്മേ’ എന്നു വിളിച്ച് അമ്മയുടെ അരികിലേക്ക് ഓടി എത്തുകയായിരുന്നു.
തുടർന്ന് അമ്മയുടെയും അമ്മയ്ക്കൊപ്പം നടന്നു വരുന്ന വരന്റെയും കൂടെ അവനും വിവാഹ വേദിയിലേക്കു നടന്ന് അടുക്കുന്നു. ഈ നിമിഷം ക്യാമറയില്‍ പകര്‍ത്തുന്ന അതിഥികളെയും ഫോട്ടോഗ്രാഫറെയും വീഡിയോയില്‍ കാണാം.
ദൈവമേ, എത്ര മനോഹരമായ നിമിഷമാണിത്.’അമ്മയും മകനും, നിഷ്കളങ്കമായ സ്നേഹം എന്നിങ്ങനെ പോകുന്നു ഈ വൈറല്‍ വീഡിയോയിലെ കമന്‍റുകള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam