'അടിക്കാനുള്ള ചിന്ത നിന്റെ തലച്ചോറിലെത്തും മുമ്പ് ഞാൻ പൊട്ടിച്ചിരിക്കും', പൂച്ചയും പാമ്പും മുട്ടിയാൽ - വീഡിയോ

Published : Mar 09, 2023, 05:57 PM IST
'അടിക്കാനുള്ള ചിന്ത നിന്റെ തലച്ചോറിലെത്തും മുമ്പ് ഞാൻ പൊട്ടിച്ചിരിക്കും', പൂച്ചയും പാമ്പും മുട്ടിയാൽ - വീഡിയോ

Synopsis

എണ്ണിയാലൊടുങ്ങാത്ത കൗതുക വിശഷങ്ങൾ നമുക്കു ചുറ്റുനിന്നും അനുദിനം പുറത്തുവരാറുമുണ്ട്. അത്തരമൊരു കൗതുക വീഡിയോയെ കുറിച്ചും അത് തുടങ്ങിവച്ച ചര്‍ച്ചകളെ കുറിച്ചുമാണ് പറഞ്ഞുവരുന്നത്.

ജന്തുജീവജാലങ്ങളെ കുറിച്ചുള്ള വാര്‍ത്തകളും വിശേഷങ്ങളും ഏറെ കൗതുകത്തോടെയാണ് നമ്മളിൽ പലരും നോക്കി കാണുന്നത്. അതുപോലെ തന്നെ എണ്ണിയാലൊടുങ്ങാത്ത കൗതുക വിശഷങ്ങൾ നമുക്കു ചുറ്റുനിന്നും അനുദിനം പുറത്തുവരാറുമുണ്ട്. അത്തരമൊരു കൗതുക വീഡിയോയെ കുറിച്ചും അത് തുടങ്ങിവച്ച ചര്‍ച്ചകളെ കുറിച്ചുമാണ് പറഞ്ഞുവരുന്നത്.
 
'വിയർഡ് ആൻഡ് ടെറിഫയിംഗ്' എന്ന ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ച അത്ഭുതപ്പെടുത്തുന്ന ഒരു വീഡിയോ ഒരു പൂച്ച പാമ്പിനെ നിർഭയം നേരിടുന്നതാണ്. വാ പൊളിച്ച് കടിക്കാനായുന്ന പാമ്പിനെ തലയ്ക്ക് തന്നെ പൂച്ച അടിക്കുന്നതാണ് വീഡിയോ. അടികിട്ടിയത് ഇത്തിരി ക്ഷീണമായെങ്കിലും വീണ്ടും തലപൊക്കിയ പാമ്പ് കടിക്കാൻ ആയുന്നതിന് മുമ്പ് തന്നെ പൂച്ച തന്റെ കൈ പ്രഹരം ഏൽപ്പിച്ചുകഴിഞ്ഞിരുന്നു.

ഇതിനോടകം നിരവധി പേര്‍ ഏറ്റെടുത്ത വീഡിയോക്കൊപ്പം പാമ്പിന്റെയും പൂച്ചയുടെയും പ്രതികരണവേഗതയെ കുറിച്ചും 'വിയർഡ് ആൻഡ് ടെറിഫയിംഗ്' എന്ന ട്വീറ്റര്‍ പേജിൽ വിശദീകരിക്കുന്നുണ്ട്.  ഒരു പൂച്ചയുടെ ശരാശരി പ്രതികരണസമയം (റിയാക്ഷൻ ടൈം) 'ഏകദേശം 20-70 മില്ലിസെക്കൻഡ് ആണ്. അതേസമയം പാമ്പിന് പ്രതികരിക്കാൻ ശരാശരി 44-70 മില്ലിസെക്കൻഡ്' വേണം എന്നാണ് പേജിൽ കുറിക്കുന്നത്.  ഇത് പാമ്പിന്റെ  പ്രതികരണ സമയത്തേക്കാൾ വേഗമേറിയതാണെന്നും കുറിപ്പിൽ പറയുന്നു. ഒരു പാമ്പ്  പൂച്ചയെ ആക്രമിക്കാൻ ശ്രമിക്കുമ്പോൾ അത് ശ്രദ്ധാപൂർവം പിന്നിലേക്ക് തിരിയുന്നത് വീഡിയോയിൽ കാണം. കാണിക്കുന്നു. പാമ്പ് കൊത്താൻ ആയുമ്പോൾ തന്നെ പൂച്ച   അതിന്റെ തലയിൽ പെട്ടെന്ന് അടിക്കുകയും ചെയ്യുന്നുണ്ട്. ഈ വീഡിയോ ഇതിനോടകം അഞ്ച് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ
'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ