
എനര്‍ജി എന്നൊക്കെപ്പറഞ്ഞാല്‍ ഇതാണ്. യുവാക്കളെ വെല്ലുന്ന കിടിലന്‍ 'ഗര്‍ബ' ഗാന്‍സ് പെര്‍ഫോമന്‍സുമായി ഒരു മുത്തശ്ശി. സല്‍സ-കഥക് ഡാന്‍സറായ ദേവേഷ് മിര്‍ചന്ദാനിയാണ് വീഡിയോ പുറത്തുവിട്ടത്. നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട 'ഗര്‍ബ' നൃത്തത്തിന് ചുവടുകള്‍വെക്കുകയാണ് മുത്തശ്ശി.
ഇതിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ വൈറല്‍. യുവാക്കളുടെ ഒരു ഗ്രൂപ്പിന് ഒപ്പമാണ് വളരെ ഉല്ലാസത്തോടെ മുത്തശ്ശിയും ചുവടുകള്‍ വെക്കുന്നത്. കണ്ടു നില്‍ക്കുന്നവര്‍ മുത്തശ്ശിയെ പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ ഇവരുടെ പേരോ മറ്റ് വിവരങ്ങളോ ഇതുവരേയും ലഭ്യമല്ല.
വീഡിയോ കാണാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam