
തിരക്കേറിയ ബസില്‍ കടന്ന് പിടിക്കാന്‍ ശ്രമിച്ച യുവാവിനെ കൈയ്യോടെ പിടികൂടി പൂട്ടിലാക്കി (Man In Chokehold ) യുവതി (Female Martial Arts Expert). ഒക്ടോബര്‍ 20ന് നടന്ന സംഭവത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ബ്രസീലിലെ ബെലാം സിറ്റിയിലാണ് ഈ സംഭവം നടന്നത് എന്നാണ് ഡെയ്ലി മെയില്‍ വീഡിയോ (Viral Video) പറയുന്നത്.
മറ്റൊരു യാത്രക്കാരാനാണ് വീഡിയോ ചിത്രീകരിച്ചത്. അതേ സമയം യുവാവിനെ കൈയ്യോടെ പിടികൂടി കൈകാര്യം ചെയ്ത യുവതി മൂറെ അടക്കം ആയോധന കലകള്‍ പഠിക്കുന്ന വ്യക്തിയാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ജിമ്മിൽ പോയി ബസിൽ മടങ്ങിയ യുവതിയുടെ ശരീരത്തിൽ തിരക്കുള്ള ബസിൽ വച്ച് യുവാവ് കയറിപ്പിടിക്കുകയായിരുന്നു. പെട്ടെന്ന് യുവതി പ്രതികരിച്ചു. ഇയാളുടെ കഴുത്തിന് കുത്തിപ്പിടിച്ച ശേഷം ബസിന്റെ തറയിലേക്ക് ഇട്ടു. പിന്നീട് മൂക്കിലേക്ക് പലതവണ ആഞ്ഞിടിച്ചു.
യുവതിയുടെ കരുത്തിന് മുന്നിൽ ഒന്ന് അനങ്ങാൻ പോലുമാകാതെ ഇയാൾ നിലവിളിച്ചു. യുവതി ബസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെടുകയും അക്രമിയെ പൊലീസിന് കൈമാറുകയും ചെയ്തു. ബലാൽസംഗം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam