
തിരക്കേറിയ ബസിൽ ഒഴിഞ്ഞ രണ്ട് സീറ്റുകളിൽ കിടന്നുറങ്ങുന്ന നായയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. "ബസ്സിൽ തിരക്കായിരുന്നുവെങ്കിലും ആരും നായയെ ശല്യപ്പെടുത്താനോ ഓടിക്കാനോ ശ്രമിച്ചില്ല" എന്ന അടിക്കുറിപ്പോടെ സ്റ്റെഫാനോ എസ് മാഗി എന്ന ഉപയോക്താവാണ് ക്ലിപ്പ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
വീഡിയോയിൽ നിരവധി യാത്രക്കാർ തിരക്കേറിയ ബസിനുള്ളിൽ സീറ്റ് ലഭിക്കാൻ കാത്തുനിൽക്കുന്നതായി കാണാം. എന്നാൽ തൊട്ടടുത്ത് രണ്ട് സീറ്റുകളിൽ ശാന്തമായി ഉറങ്ങുന്ന ഒരു നായയെ കാണുന്നുമുണ്ട്, യാത്രക്കാർ അതിന് ചുറ്റും നിൽക്കുന്നുണ്ടെങ്കിലും ആരും അതിനെ ശല്യം ചെയ്യാനോ ഉണർത്താനോ ശ്രമിക്കുന്നില്ല.
ബുധനാഴ്ചയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിന് 50,000-ലധികം കാഴ്ചകളും 3,500-ലധികം ലൈക്കുകളും ലഭിച്ചു. ഇരിപ്പിടം കിട്ടാൻ വാഹനത്തിൽ കുറേപേർ കാത്തുനിന്നിട്ടും അവരാരും ഉറങ്ങിക്കിടന്നിരുന്ന നായയെ ശല്യപ്പെടുത്തിയില്ല എന്നത് നെറ്റിസൺമാരെ ആകർഷിച്ചിരിക്കുകയാണ്. ഒരു ഉപയോക്താവ് എഴുതി, "ഉറങ്ങുന്ന എല്ലാ ജീവജാലങ്ങളും സമാധാനത്തിലും സ്നേഹത്തിലും ഉറങ്ങട്ടെ". #ദയയുള്ളവരായിരിക്കുക," മറ്റൊരാൾ കൂട്ടിച്ചേർത്തു.
"ക്രൂരതയുടെ ഈ കാലഘട്ടത്തിൽ, മനുഷ്യരാശിയിലുള്ള വിശ്വാസം ഉറപ്പിക്കാൻ ഒരു ചെറിയ കാര്യം" എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. "ശല്യം ചെയ്യാതെ നായയ്ക്ക് ചുറ്റും നിൽക്കുന്ന യാത്രക്കാർക്ക് സല്യൂട്ട്" എന്ന് ഇനിയൊരാൾ കൂട്ടിച്ചേർത്തു. അതേസമയം, ഇന്റർനെറ്റിൽ മൃഗങ്ങളുടെ വീഡിയോകൾ നിറഞ്ഞിരിക്കുന്നു. ഒരാൾ തന്റെ നായയെ ഉറക്കാൻ പാട്ട് പാടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇൻസ്റ്റാഗ്രാമിൽ വീഡിയോ ഒരു ദശലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. ലക്ഷത്തിലധികം ലൈക്കുകളും നേടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam