
ഗൌരേല: കാമുകനുമായുള്ള വാക്കേറ്റത്തിന് പിന്നാലെ 80 അടി ഉയരമുള്ള ഹൈ ടെന്‍ഷന്‍ പവര്‍ ലൈനിന്‍റെ മുകളില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി. പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കാമുകനും കൂടി ലൈനിന് മുകളില്‍ കയറിയതോടെ തലവേദനയായത് അധികൃതര്‍ക്ക്. ഛത്തീസ്ഗഡിലെ ഗൌരേലയിലാണ് സംഭവം. രണ്ട് പേര്‍ ഹൈ ടെന്‍ഷന്‍ ലൈനിന്‍റെ ടവറിലേക്ക് കയറി പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
സമൂഹമാധ്യമങ്ങളില്‍ ഞെട്ടിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് സഭവം പുറത്തറിയുന്നത്. ഗൌരേലയിലെ പെന്‍ഡ്ര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. പൊലീസ് കമിതാക്കളുടെ വീട്ടുകാരെ വിവരം അറിയിച്ചു. ഇതിനോടകം വലിയ ആള്‍ക്കൂട്ടമാണ് വിവരമറിഞ്ഞ് ഹൈ ടെന്‍ഷന്‍ ലൈനിന് താഴേയ്ക്ക് എത്തിയത്. ഏറെ നേരത്ത സമാധാനിപ്പിക്കല്‍ ശ്രമത്തിന് ശേഷമാണ് കമിതാക്കള്‍ താഴെ ഇറങ്ങാന്‍ മനസ് കാണിച്ചത്. മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ കമിതാക്കളെ പൊലീസ് നിലത്തിറക്കുകയായിരുന്നു.
ലൈനിന് താഴെ തടിച്ച് കൂടിയ ആളുകള്‍ സംഭവത്തിന്‍റെ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഫോണ്‍ സംസാരത്തിനിടെയുണ്ടായ തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. മണിക്കൂറുകള്‍ക്ക് മുന്‍പുണ്ടായ തര്‍ക്കത്തിന് പിന്നാലെ കാമുകനോട് കോപിച്ച് പെണ്‍കുട്ടി ഹൈ ടെന്‍ഷന്‍ ലൈനില്‍ കയറുകയായിരുന്നു. പിന്നാലെ പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാനായി യുവാവും ടവറില്‍ കയറുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേര്‍ക്കും പരിക്കില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
മറ്റൊരു സംഭവത്തില്‍ കാമുകനുമായി ഫോണിൽ സംസാരിക്കുന്നത് തടയാൻ പിതാവ് തന്നെ മർദിച്ചെന്നാരോപിച്ച് 19 കാരിയായ പെൺകുട്ടി പൊലീസിൽ പരാതി നൽകിയത് കഴിഞ്ഞ മാസമാണ്. പരാതി നൽകാൻ കാമുകനൊപ്പമാണ് പെൺകുട്ടി പൊലീസ് സ്റ്റേഷനിലെത്തിയത്. പിതാവിനെതിരെ ഭീഷണിപ്പെടുത്തിയതിനും മർദ്ദിച്ചതിനും പെൺകുട്ടി പരാതി നൽകി. തുടർന്ന് പൊലീസ്, പെൺകുട്ടിയുടെ അച്ഛനെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി പിഴ ചുമത്തി വിട്ടയച്ചു. ജൂലൈ 11ന് രാത്രി ഒമ്പതിന് ജമുനിയാമൗ ഗ്രാമത്തിലാണ് സംഭവം. മറ്റൊരു സംഭവത്തില്‍ കാമുകനുമായി ഫോണിൽ സംസാരിക്കുന്നത് തടയാൻ പിതാവ് തന്നെ മർദിച്ചെന്നാരോപിച്ച് 19 കാരിയായ പെൺകുട്ടി പൊലീസിൽ പരാതി നൽകിയത് കഴിഞ്ഞ മാസമാണ്. പരാതി നൽകാൻ കാമുകനൊപ്പമാണ് പെൺകുട്ടി പൊലീസ് സ്റ്റേഷനിലെത്തിയത്. പിതാവിനെതിരെ ഭീഷണിപ്പെടുത്തിയതിനും മർദ്ദിച്ചതിനും പെൺകുട്ടി പരാതി നൽകി. തുടർന്ന് പൊലീസ്, പെൺകുട്ടിയുടെ അച്ഛനെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി പിഴ ചുമത്തി വിട്ടയച്ചു. ജൂലൈ 11ന് രാത്രി ഒമ്പതിന് ജമുനിയാമൗ ഗ്രാമത്തിലാണ് സംഭവം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam