
പാര (ബ്രസീല്‍): തലമുടി കറക്കിയുള്ള കിടിലന്‍ പെര്‍ഫോമന്‍സിനിടെ സ്റ്റേജില്‍ ചുവട് പിഴച്ച ഗായികയ്ക്ക് തലയ്ക്ക് പരിക്ക്. ബ്രസീലിലെ പാരയില്‍ നടന്ന ലാംബാറ്റീരിയ ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം. പ്രശസ്ത ഗായിക ഗാബി അമാരാന്‍ടോസ് എന്ന ഗായികയ്ക്കാണ് പരിപാടിക്കിടെ സ്റ്റേജില്‍ വീണ് പരിക്കേറ്റത്. സ്റ്റേജിലുണ്ടായിരുന്ന ഡിജെ ഡെസ്കിലെ കമ്പിയിലേക്കാണ് ഗായിക തലയിടിച്ച് വീണത്.
ആര്‍ത്തുവിളിക്കുന്ന കാണികള്‍ക്ക് മുന്‍പില്‍ വീണ് പരിക്കേറ്റെങ്കിലും പരിപാടി നിര്‍ത്താന്‍ നാല്‍പ്പത്തിയൊന്നുകാരിയായ ഗാബി തയ്യാറായില്ല. വടക്കന്‍ ബ്രസീലിലെ സംഗീതരൂപമായ ടെക്നോബ്രഗയുടെ അവതരണത്തിലൂടെ ഏറെ ശ്രദ്ധ നേടിയിട്ടുള്ള താരമാണ് ഗാബി. സ്റ്റേജില്‍ ചുടവ് പിഴച്ച് വീഴുന്ന ദൃശ്യങ്ങള്‍ ഗായിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
നാലില്‍ അധികം തുന്നല്‍ വേണ്ടിവന്നുവെന്നും ആശുപത്രി വിട്ട് വീട്ടിലെത്തിയെന്നും വ്യക്തമാക്കിയാണ് ഗായിക വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആദ്യം മുറിവ് ആഴമുള്ളതാണെന്ന് കരുതിയില്ല, പിന്നെ ശ്രോതാക്കളെ നിരാശപ്പെടുത്താന്‍ കഴിയാത്ത സാഹചര്യവുമായിരുന്നു അതെന്ന് ഗാബി വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പില്‍ വിശദമാക്കി. വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റിട്ടും പാട്ട് നിര്‍ത്താത്ത ഗായികയ്ക്ക് അഭിനന്ദനവുമായി നിരവധിയാളുകളാണ് എത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam