
മനുഷ്യരിൽ മാത്രമല്ല, മൃഗങ്ങളിലുമുണ്ട് നല്ല കിടിലൻ അഭിനേതാക്കൾ (Actors). തന്റെ വിവിധ അഭിനയ മികവ് കാണുന്നവർക്ക് മുന്നിലെല്ലാം പുറത്തെടുത്തുകൊണ്ടിരിക്കുന്ന അപൂർവ്വയിനം പാമ്പാണ് (Snake) ഇപ്പോൾ ഇന്റർനെറ്റിൽ വൈറലൈകുന്നത്. സോംബി എന്നയിനം പാമ്പാണിത് (zombie-snake). ആദ്യം സ്വതസിദ്ധമായ പാമ്പിൻ ശൈലിയിൽ ഒന്ന് ചീറ്റും, പിന്നെ മണ്ണിൽ കിടന്ന് ഉരുളും എന്നിട്ടും രക്ഷയില്ലെങ്കിൽ ചത്തപോലെ അനങ്ങാതെ കിടക്കും. ജോർജിയയിലാണ് ഓസ്കാർ അഭിനയം കാഴ്ച വയ്ക്കുന്ന സോംബി പാമ്പുകൾ ഉള്ളത്.
ആദ്യമായി കാണുന്നവർ ഈ അഭിനയം കണ്ട് ഭയപ്പെടാതിരിക്കാൻ ആണ് ജോർജിയൻ സ്വദേശികൾ ഈ പാമ്പിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നത്. മൂർഖൻ പാമ്പുമായി സാമ്യമുണ്ടെങ്കിലും ആ ഗണത്തിൽപ്പെടുന്നതല്ല ഈ പാമ്പ്. ഈസ്റ്റേണ്‍ ഹൂഗ്നോസ് സ്‌നേക്ക് എന്നാണ് ഇവയുടെ യഥാര്‍ഥ പേര്. വിഷമില്ലാത്ത ഇനം പാമ്പുകളാണ് സോംബി പാമ്പുകൾ. ശത്രുക്കളുടെ മുന്നിൽ പെട്ടാലാണ് ഇവ ഈ വിക്രിയഖൾ പുറത്തെടുക്കുക.
ആദ്യമൊന്ന് മൂര്‍ഖന്‍ പാമ്പ് ചീറ്റുന്നത് പോലെ ചീറ്റി നോക്കും. പിന്നെ നിലത്ത് കിടന്ന് ഉരുളാൻ തുടങ്ങും. ഇതുവഴി ശരീരത്തിലുണ്ടാകുന്ന മുറിവിലൂടെ രക്തം വരും. അതും കഴിഞ്ഞാൽ വായ തുറന്ന് അനങ്ങാതെ ചത്തതുപോലെ കിടക്കും. പാമ്പ് ചത്തെന്നേ എല്ലാവരും കരുതൂ. ഇതെല്ലാം കണ്ട് വിശ്വസിച്ച് ശത്രു പോയെന്ന് ഉറപ്പുവരുത്തിയാൽ പതിയെ തലപൊക്കി നോക്കി, സ്ഥലം കാലിയാക്കും. നാലടി വരെ നീളമുള്ള ഈ പാമ്പുകളെ യുഎസിന്റെ കിഴക്കൻ മേഖലയിലാണ് സാധാരണ കണ്ടുവരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam