
മംഗളൂരു: മംഗളൂരുവിലെ കോളേജ് വിദ്യാർഥികളുടെ ലിപ് ലോക്ക് ചുംബന വീഡിയോ വൈറൽ. സ്വകാര്യ അപ്പാർട്ട്‌മെന്റിൽ ലിപ്‌ലോക് ചുംബനത്തിൽ മുഴുകിയ കോളേജിലെ വിദ്യാർഥിനികളായ ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. നഗരത്തിലെ പ്രശസ്ത കോളേജിലെ കുട്ടികളുടെ വീഡിയോയാണ് ചോർന്നത്. യൂണിഫോം ധരിച്ച രണ്ട് വിദ്യാർഥിനികൾ ചുംബിക്കുന്നതും അവരുടെ സുഹൃത്തുക്കൾ അവരെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം. വിദ്യാർത്ഥികൾ ലിപ് ലോക്ക് മത്സരം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. വീഡിയോ തയ്യാറാക്കിയ കുട്ടിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
Sri Lanka Protest : കത്തുന്ന ശ്രീലങ്കന്‍ പ്രക്ഷോഭത്തിനിടയില്‍ ചുടുചുംബനം, വൈറലായി ഫോട്ടോ!
ആറുമാസം മുമ്പ് സ്വകാര്യ ഫ്‌ളാറ്റിലാണ് സംഭവം നടന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണർ എൻ. ശശികുമാർ പറഞ്ഞു. വിദ്യാർഥികളിലൊരാൾ ഒരാഴ്ച മുമ്പ് വാട്‌സ്ആപ്പിൽ വീഡിയോ പോസ്റ്റ് ചെയ്തതോടെ വൈറലായി. സംഭവം സ്‌കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കോളേജ് അധികൃതർ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു. കോളേജ് അധികൃതരോ രക്ഷിതാക്കളോ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നും കമ്മീഷണർ പറഞ്ഞു.
13 കോടിയുടെ അമൂല്യ വൈനുകള്‍ അടിച്ചുമാറ്റി, മുന്‍ സൗന്ദര്യറാണി അറസ്റ്റില്‍!
ലിപ് ലോക്ക് മത്സരത്തിനിടെ വിദ്യാർത്ഥികൾ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പെൺകുട്ടി അവളുടെ കോളേജ് സുഹൃത്തിന്റെ മടിയിൽ കിടക്കുന്നതും വീഡിയോയിൽ കാണാം. ആൺകുട്ടികളിൽ ഒരാൾ അടുത്ത ജോഡികളെ ചുംബിക്കാൻ വിളിക്കുന്നത് കേൾക്കാം. സംഭവം രക്ഷിതാക്കളെ ആശങ്കയിലാക്കിയെന്നും പൊലീസ് വ്യക്തമാക്കി.
രണ്ട് സഹതടവുകാരികളെ ഗര്‍ഭിണിയാക്കിയ ട്രാന്‍സ് വുമണിനെ ആണ്‍തടവറയിലേക്ക് മാറ്റി
താലികെട്ടിയതിന് പിന്നാലെ ലിപ് ലോക്ക് ചുംബനവുമായി വരനും വധുവും; വീഡിയോ വൈറല്‍
താലികെട്ടിയതിന് പിന്നാലെ വരന്‍ വധുവിനെ ഗാഢമായി ചുംബിക്കുന്ന (kissing) വീഡിയോ വൈറല്‍. ഇന്‍സ്റ്റഗ്രാമിലാണ് (Instagram) വീഡിയോ പ്രത്യക്ഷപ്പെട്ടത്. നിരവധി പേരാണ് വീഡിയോക്ക് കമന്റുമായെത്തിയത്. വിവാഹാചരങ്ങള്‍ (Wedding rituals) നടക്കുകയാണ്. വരണമാല്യം ചാര്‍ത്തിയതിന് ശേഷം പിന്നില്‍ നിന്ന് ആരോ ഇരുവരോടും ചുംബിക്കാന്‍ പറഞ്ഞു. കേട്ടപാതി വരന്‍ വധുവിനെ ഗാഢമായി ചുംബിച്ചു. വിവാഹത്തിനെത്തിയ അതിഥികള്‍ നോക്കി നില്‍ക്കെ ഇരുവരും ഏറെ നേരെ ഗാഢമായി ചുംബിച്ചു. നിരവധി പേര്‍ വീഡിയോക്ക് രസകരമായ കമന്റുകളുമായി എത്തി. സ്‌നേഹം പ്രകടിപ്പിക്കാനുള്ളതാണെന്നും കാത്തിരിക്കാനാകില്ലെന്നുമായിരുന്നു ഏറെ കമന്റുകളും. നേരത്തെയും വിവാഹത്തിനിടെ വരന്‍ വധുവിന്റെ നെറ്റിയില്‍ ചുംബിക്കുന്നതടക്കമുള്ള വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam