ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നിയോഗിക്കപ്പെട്ട ചൈനീസ് പട്ടാളക്കാരുടെ അവസ്ഥ; വീഡിയോ ചര്‍ച്ചയാകുന്നു

By Web TeamFirst Published Sep 23, 2020, 6:42 AM IST
Highlights

ഈ കഴിഞ്ഞ ഞായറാഴ്ച പാകിസ്ഥാനി കൊമേഡിയന്‍ സയ്യിദ് ഹമീദാണ് ഈ വീഡിയോ തന്‍റെ ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്തത്.  ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ പുതിയ അംഗങ്ങള്‍ കയറിയ ബസിലെ കാഴ്ചയാണ് ഇതെന്ന് അവകാശപ്പെടുന്ന വീഡിയോയുടെ..

തായ്പേയി: ഇന്ത്യ ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ മേഖലയില്‍ സ്ഥിതിഗതികള്‍ പിരിമുറുക്കമുള്ളതാക്കുമ്പോള്‍ ഒരു വീഡിയോ വൈറലാകുകയാണ്. കഴിഞ്ഞ ഞായറാഴ്ച മുതലാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. പുതുതായി ചൈനീസ് ലിബറേഷന്‍ ആര്‍മിയില്‍ ചേര്‍ന്ന സൈനികര്‍ ഇന്ത്യ ചൈന അതിര്‍ത്തിയിലേക്ക് അയക്കപ്പെട്ടുവെന്നും, ഇതിനാല്‍ ഇവര്‍ കരയുന്നു എന്നുമാണ് വീഡിയോയുടെ ഉള്ളടക്കം.

ഈ കഴിഞ്ഞ ഞായറാഴ്ച പാകിസ്ഥാനി കൊമേഡിയന്‍ സയ്യിദ് ഹമീദാണ് ഈ വീഡിയോ തന്‍റെ ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്തത്.  ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ പുതിയ അംഗങ്ങള്‍ കയറിയ ബസിലെ കാഴ്ചയാണ് ഇതെന്ന് അവകാശപ്പെടുന്ന വീഡിയോയുടെ ക്യാപ്ഷന്‍ ഇങ്ങനെ "ഇന്ത്യന്‍ ആര്‍മിയെ നേരിടാന്‍ ഇവര്‍ക്ക് ലഡാക്ക് അതിര്‍ത്തിയിലേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചിരിക്കുകയാണ്, ചൈനയുടെ ഒരുകുട്ടി നയം ഗൌരവമായി ചൈനീസ് സഹോദരങ്ങളുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്" - സയ്യിദ് ഹമീദിന്‍റെ പോസ്റ്റില്‍ എഴുതിയിരിക്കുന്നു.

പാകിസ്ഥാന്‍ ചൈനയെ പിന്തുണയ്ക്കുമെന്നും ധീരരായി തുടരണമെന്നും ഇയാള്‍ തുടര്‍ന്ന് കുറിക്കുന്നുണ്ട്. അതേ സമയം ഒരു ചൈനീസ് വീചാറ്റ് പേജില്‍ നിന്നാണ് ഈ വീഡിയോ ഉണ്ടായത് എന്നാണ് തായ്വാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരുടെ കണ്ടെത്തല്‍ പ്രകാരം ഈ വീഡിയോ ചൈനയിലെ ആന്യോഹി പ്രവിശ്യയിലെ യെന്‍സോഹൂ ജില്ലയിലെ ഫ്യൂയാങ് സിറ്റിയില്‍ നിന്നുള്ള കാഴ്ചയാണ്.

10 പേരുടെ പുതുതായി ചൈനീസ് പീപ്പിള്‍ ആര്‍മിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സൈനികരാണ് ഇവര്‍, ഇവരെല്ലാം കോളേജ് വിദ്യാര്‍ത്ഥികളാണ്. ഇവര്‍ക്ക് ആദ്യം തന്നെ പോസ്റ്റിംഗ് ലഭിച്ചത് ടിബറ്റിലാണ്. അതായത് ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ടിബറ്റന്‍ മേഖലയാണ് ചൈന ഇന്ത്യയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന ലഡാക്ക് അതിര്‍ത്തി വരുന്നത്. ഫ്യൂയാങ് റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇവയെന്നാണ് ഫ്യൂയാങ് ടൈംസിന്‍റെ പേജില്‍ വന്ന വീഡിയോ സൂചിപ്പിക്കുന്നത്.

എന്നാല്‍ പിന്നീട് ഈ വീഡിയോ നീക്കം ചെയ്യപ്പെട്ടു എന്നാണ് തായ്വാന്‍  ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചില സൈനികര്‍ ബസില്‍ ചൈനീസ് പീപ്പിള്‍സ് ആര്‍മിയുടെ 'ഹരിത പുഷ്പങ്ങള്‍ ഇതാ സൈന്യത്തില്‍' എന്ന ഗാനം പാടുവാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് വീഡിയോയില്‍ പ്രധാനമായും ഉള്ളത്. അവരുടെ കണ്ണുകളില്‍ കരച്ചിലാണ് നിഴലിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കരച്ചില്‍ അവര്‍ക്ക് അടക്കിവയ്ക്കാന്‍ സാധിക്കുന്നില്ല എന്ന് വീഡിയോ പോസ്റ്റ് ചെയ്ത  വെയിന്‍ സെന്‍സ് എന്ന ട്വിറ്റര്‍ അക്കൌണ്ട് അവകാശപ്പെടുന്നു.

上车后被告知上前线
炮灰们哭的稀里哗啦!pic.twitter.com/wHLMqFeKIa

— 自由的鐘聲🗽 (@waynescene)
click me!