
ദില്ലി: മക്കളെ ഭക്ഷണം കഴിപ്പിക്കുക എന്നത് അമ്മമാരെ സംബന്ധിച്ച് വളരെ ശ്രമകരമായ ജോലിയാണ്. എന്നാൽ മക്കളെ ഭക്ഷണം കഴിപ്പിക്കുന്ന കാര്യത്തിൽ അമ്മമാർക്ക് പ്രത്യേക മിടുക്കുണ്ടെന്ന കാര്യം പറയാതിരിക്കാൻ വയ്യ. അത്തരത്തിൽ മകനെ ഭക്ഷണം കഴിപ്പിക്കാൻ ശ്രമിക്കുന്ന ഒരമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സമുഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മകൻ വ്യായാമത്തിന് പോകുന്ന സമയത്താണ് താനുണ്ടാക്കിയ പക്കാവട കഴിച്ചിട്ട് പോകാൻ മകനെ നിർബന്ധിക്കുന്നത്.
നീന കപൂർ എന്നയാളാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിരിക്കുന്നത്. ദൃശ്യങ്ങളിൽ അടുക്കളയിൽ പക്കാവട ഉണ്ടാക്കുന്ന അമ്മയെ കാണാം. അതേ സമയത്താണ് മകൻ അങ്ങോട്ട് വരുന്നത്. വീഡിയോ ദൃശ്യങ്ങളിൽ മകനെ കാണാൻ സാധിക്കുന്നില്ല. താൻ വ്യായാമത്തിന് പോകുകയാണെന്ന് മകൻ അമ്മയോട് പറയുന്നു. മാത്രമല്ല, 'പിന്നെയും നല്ല ഭക്ഷണം ഉണ്ടാക്കി തുടങ്ങിയോ?' എന്നും ചോദിക്കുന്നുണ്ട്. 'താൻ എപ്പോഴും നല്ല ഭക്ഷണം തന്നെയാണ് പാകം ചെയ്യുന്നതെന്നാ'ണ് അമ്മയുടെ മറുപടി. 'നീ എന്റെ പ്രായമെത്തുമ്പോൾ ഇത്തരം ഭക്ഷണം കഴിക്കാൻ സാധിക്കില്ലെ'ന്നും കൂടി അമ്മ കൂട്ടിച്ചേർക്കുന്നുണ്ട്. കഴിച്ചിട്ട് പോകാന്‍ അമ്മ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.
ഒടുവിൽ മയോണൈസിനൊപ്പം പക്കാവട കഴിക്കാമെന്ന് മകൻ പറയുമ്പോൾ പുതിന ചട്നിക്കൊപ്പം കഴിക്കാൻ അമ്മ നിർദ്ദേശിക്കുണ്ട്. 'മയോണൈസ് നിന്റെ ഗേൾഫ്രണ്ടാണോ?' എന്നാണ് അമ്മയുടെ ദേഷ്യത്തോടെയുള്ള മറ്റൊരു ചോദ്യം. എന്തായാലും രസകരമായ ഈ വീഡിയോ ഇതിനകം ആറ് ലക്ഷത്തിലധികം ആളുകളാണ് കണ്ട് അഭിപ്രായമറിയിച്ചിരിക്കുന്നത്. ഭക്ഷണം കഴിക്കൂ വ്യായാമം ചെയ്യൂ എന്നാണ് വീഡിയോയുടെ ക്യാപ്ഷൻ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam