'എന്താണ്? ദ് എവിടെയാണ്?': 80 വർഷത്തിലേറെ പഴക്കമുള്ള സൗഹൃദം; ഹൃദ്യമായൊരു സൗഹൃദക്കാഴ്ച; വൈറൽ വീഡിയോ

By Web TeamFirst Published Nov 29, 2022, 3:49 PM IST
Highlights

'എന്താണ്' എന്ന ചോദ്യത്തിന് 'ദ്  എവിടെയാണ്' എന്നാണ് കൂട്ടുകാരി തിരിച്ചു ചോദിക്കുന്നത്. ഒരുപാട് കാലം കൂടി കണ്ട സന്തോഷം പങ്കുവെക്കുകയാണ് ഇരുവരും. 

നല്ല സൗഹൃദങ്ങൾ എപ്പോഴും അമൂല്യമാണ്. നമ്മളുടെ ഏറ്റവും നല്ല സുഹൃത്തിനെ നാം ഒരിക്കലും മറന്നുപോകില്ല. കാലമെത്ര കഴിഞ്ഞാലും. 
ശാശ്വത സൗഹൃദം കെട്ടിപ്പടുക്കാൻ ആത്മാർത്ഥതയും പ്രതിബദ്ധതയും ആവശ്യമാണെന്നത് ശരിയാണ്. 80 വർഷത്തിലേറെയായി സുഹൃത്തുക്കളായ രണ്ട് അമ്മൂമ്മമാരുടെ ഒത്തുചേരലിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 
മുകിൽ മേനോൻ എന്നയാളാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്താണ് എന്ന ചോദ്യത്തിന് ദ്എ വിടെയാണ് എന്നാണ് കൂട്ടുകാരി തിരിച്ചു ചോദിക്കുന്നത്. ഒരുപാട് കാലം കൂടി കണ്ട സന്തോഷം പങ്കുവെക്കുകയാണ് ഇരുവരും. 

 "80 വർഷത്തിലേറെ പഴക്കമുള്ള സൗഹൃദമാണിത്. മുത്തശ്ശി എപ്പോഴും എന്നോട് പറയുമായിരുന്നു, സു​ഹൃത്തിനെ കാണണമെന്ന്. അങ്ങനെയാണ് ഇരുവരുടെയും കണ്ടുമുട്ടലിന് അവസരമൊരുക്കിയത്. വീഡിയോക്കൊപ്പം മുകിൽ മേനോൻ കുറിച്ചു. നവംബർ 1 നാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇൻസ്റ്റ​ഗ്രാമിൽ 73000ത്തിലധികം കാഴ്ചക്കാരും പതിനായിരത്തിനടുത്ത് ലൈക്കുകളും കമന്റുകളുമാണ് ഈ വീഡിയോക്ക് ലഭിച്ചിട്ടുളളത്. 

click me!