
ഭോപ്പാൽ: ഭർത്താവിനെ ക്രൂരമായി മർദ്ദിക്കുന്ന യുവതിയുടെ വീഡിയോ പുറത്ത്. മധ്യപ്രദേശിലെ സത്ന സ്വദേശിയായ യുവാവിനാണ് ഭാര്യയിൽ നിന്ന് ക്രൂരമായി മർദ്ദനമേറ്റത്. ഇയാൾ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്. ഭാര്യയുടെ ഉപദ്രവം സഹിക്കാൻ വയ്യെന്നും അതിനു വേണ്ടുന്ന തെളിവുകൾ ശേഖരിക്കാനാണ് മുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ഉപദ്രവിക്കുന്നതിന്റെ വിഡിയോ പകർത്തിയതെന്നുമായിരുന്നു ഭർത്താവിന്റെ വിശദീകരണം. കിടക്കയിലേക്ക് തള്ളിയിട്ട് ഇരുകൈകളുമുപയോഗിച്ച് നെഞ്ചിലും മുഖത്ത് ക്രൂരമായി മർദ്ദിച്ചു.
സംഭവത്തിനിടെ മറ്റൊരു സ്ത്രീ മുറിയിലേക്ക് കടന്നു വന്ന് തടസ്സം പിടിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വീഡിയോ കണ്ട പലരും ഭർത്താവിനോട് സഹതാപം പ്രകടിപ്പിക്കുകയും സ്ത്രീക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വളരെക്കാലമായി താൻ അനുഭവിച്ചുവരുന്ന ശാരീരികവും വൈകാരികവുമായ പീഡനങ്ങളിൽ മടുത്തപ്പോഴാണ് യുവാവ് വീഡിയോ റെക്കോർഡ് ചെയ്യാൻ തീരുമാനിച്ചതെന്ന് സോഷ്യൽ മീഡിയ പോസ്റ്റ് പറയുന്നു.
ഭാര്യ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും തുറന്നു പറഞ്ഞാൽ കള്ളക്കേസിൽ കുടുക്കുമെന്നും ഭർത്താവ് അറിയിച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, യുവതിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് പലരും ആവശ്യപ്പെട്ടു. സ്ത്രീക്ക് പകരം പുരുഷൻ ആക്രമിച്ചിരുന്നെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ അയാൾ അറസ്റ്റിലാകുമായിരുന്നുവെന്ന് ഒരാൾ അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam