
ജബൽപ്പൂർ: ട്രാഫിക് നിയമം ലംഘിച്ചെത്തി (Traffic Rule Violation) സ്കൂട്ടറിൽ (Scooter) ഇടിച്ച് അപകടമുണ്ടാക്കിയ ഫുഡ് ഡെലിവറി ബോയിയെ (Food Delivery Boy) ചെരുപ്പുകൊണ്ടടിച്ച് യുവതി. മധ്യപ്രദേശിലെ (madhya Pradesh) ജബൽപ്പൂരിലാണ് യുവതി ഡെലിവെറി ബോയിയെ മര്‍ദ്ദിച്ചത്. വ്യാഴാഴ്ച വൈകീട്ടോടെ ജബൽപ്പൂരിലെ റാസൽ ചൗക്കിലാണ് സംഭവം നടന്നത്. കണ്ടുനിന്നവര്‍ പകര്‍ത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഡെലിവറി ബോയിയെ മര്‍ദ്ദിച്ച സ്ത്രീയെ ഇതുവരെയും കണ്ടെത്തിയിട്ടില്ല.
റാസൽ ചൗക്കിലൂടെ യുവതി സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയാണ് റോങ് സൈഡിലൂടെ ഡെലിവറി ബോയ് ബൈക്കുമായെത്തിയത്. ബൈക്കിടിച്ച് യുവതി റോഡിൽ വീണു. നിലത്തുനിന്ന് എഴുന്നേറ്റ യുവതി ഇയാളെ ചെരുപ്പൂരി അടിക്കുകയായിരുന്നു. ആളുകൾ യുവതിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. എന്നാൽ അപകടം സംഭവിക്കുന്ന സമയം സ്ത്രീ ഫോണിൽ സംസാരിക്കുകയായിരുന്നവെന്നാണ് അതേസമയം അവിടെ ഉണ്ടായിരുന്നവര്‍ പറഞ്ഞത്. എന്നാൽ തങ്ങൾക്ക് പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്നും ഒംത്തി പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam