ഇവിടെ നല്ല മഴയാണ്.. ഫുഡ് ഡെലിവറി ബോയിയോട് യുവതി കാണിച്ച കരുണ വൈറല്‍

Published : May 18, 2019, 07:29 PM ISTUpdated : May 18, 2019, 09:31 PM IST
ഇവിടെ നല്ല മഴയാണ്.. ഫുഡ് ഡെലിവറി ബോയിയോട് യുവതി കാണിച്ച കരുണ വൈറല്‍

Synopsis

ഇവിടെയാണ് വിജിയുടെ ചാറ്റ് വ്യത്യസ്തയായിരിക്കുന്നത്. സൊമാറ്റോ കസ്‌റ്റമർ കെയറും വിജിയും തമ്മിലുള്ള മനുഷ്യത്വപരമായ ഒരു ചാറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. 

ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സൊമാറ്റോയുടെ ഉപഭോക്ത സേവന സംവിധാനവുമായി ഒരു യുവതി നടത്തിയ ചാറ്റ് വൈറലാകുകയാണ്. ഭക്ഷണമെത്തിക്കുന്ന ഡെലിവറി ജീവനക്കാരന്‍റെ കഷ്ടപ്പാടിനെക്കുറിച്ചും ചിന്തിച്ച വിജി എന്ന യുവതിയാണ് വൈറലായത്. സംഭവം ഇങ്ങനെ. ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്‌ത് കഴിഞ്ഞാൽ എത്രയും പെട്ടെന്ന് അത് കിട്ടണം എന്നാണ് എല്ലാവരുടെയും ചിന്ത. അല്‍പ്പം വൈകിയാല്‍ ഡെലിവറി ചെയ്യുന്ന വ്യക്തിയോട് കയര്‍ക്കുന്നവരും ഉണ്ട്.

ഇവിടെയാണ് വിജിയുടെ ചാറ്റ് വ്യത്യസ്തയായിരിക്കുന്നത്. സൊമാറ്റോ കസ്‌റ്റമർ കെയറും വിജിയും തമ്മിലുള്ള മനുഷ്യത്വപരമായ ഒരു ചാറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. താൻ ഫുഡ് ഓർഡർ ചെയ്‌തെന്നും, തന്റെ സൊമാറ്റോ വാലറ്റ് ഭക്ഷണവുമായി വരുന്നുണ്ടെന്ന് മാപ്പിൽ കാണിക്കുന്നുണ്ടെന്നും വിജി കസ്റ്റമർ കെയറിനോട് പറയുന്നു.

ഇവിടെ നല്ല മഴയാണെന്നും വരുന്ന വഴിയിൽ മഴയാണെങ്കിൽ എവിടെയെങ്കിലും കയറി നിന്നിട്ട് മഴ മാറുമ്പോൾ ഭക്ഷണം കൊണ്ടു വന്നാൽ മതിയെന്ന് പറയാൻ കഴിയുമോയെന്നും വിജി ചോദിക്കുന്നു. താൻ അതുവരെ വിശപ്പ് സഹിച്ചോളാമെന്നും വിജി പറയുന്നു. തുടർന്ന് കസ്റ്റമർ കെയർ എക്‌സിക്യൂട്ടിവ് വാലറ്റുമായി ബന്ധപ്പെടുകയും ചെ‌യ്‌തു. വരുന്ന വഴി മഴയുണ്ടെന്നും താങ്കൾ പറഞ്ഞത് പ്രകാരം വാലറ്റിനോട് മഴ കൊള്ളാതെ മാറി നിൽക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും വിജിയോട് കസ്‌റ്റമർ കെയർ എക്സിക്യൂട്ടിവ് വിശദീകരിക്കുന്നു. 

വിജിയുടെ നന്മ നിറഞ്ഞ മനസിന് നന്ദി പറഞ്ഞു കൊണ്ടാണ് എക്സിക്യൂട്ടിവ് ചാറ്റ് അവസാനിപ്പിക്കുന്നത്. ഈ ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ധാരാളം ആളുകൾ വിജിയുടെ മനുഷ്യത്വത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുമുണ്ട്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി