ആദ്യരാത്രിയില്‍ കന്യകാത്വ പരിശോധന; സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

By Web TeamFirst Published Feb 7, 2019, 1:17 PM IST
Highlights

 കാഞ്ചര്‍ബാട്ട് വിഭാഗത്തിനിടയില്‍ നടന്നു വരുന്ന കന്യകാത്വ പരിശോധനയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ ഉത്തരവ്.

മുംബൈ: മഹാരാഷ്ട്രയിൽ കാഞ്ചര്‍ബാട്ട് വിഭാഗത്തിനിടയില്‍ കന്യകാത്യപരിശോധന നടത്തുന്നതിനെതിരെ സർക്കാർ രം​ഗത്ത്. സ്ത്രീകൾക്ക് പരാതിയുണ്ടെങ്കിൽ  കന്യകാത്വ പരിശോധനയെ ലൈംഗികാതിക്രമമായി കണക്കാക്കാമെന്ന് സർക്കാരിന്റെ ഉത്തരവിൽ പറയുന്നു.  കാഞ്ചര്‍ബാട്ട് വിഭാഗത്തിനിടയില്‍ നടന്നു വരുന്ന കന്യകാത്വ പരിശോധനയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ ഉത്തരവ്.

ഇത്തരത്തില്‍ വരുന്ന പരാതികളെ ഗൗരവത്തില്‍ കാണമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി രഞ്ജിത് പട്ടീല്‍ അറിയിച്ചു. എല്ലാ പൊലീസ് സ്റ്റേഷനുകളിലും നിര്‍ബന്ധിത കന്യകാത്വ പരിശോധനയ്‌ക്കെതിരെ പരാതി ഫയല്‍ ചെയ്യാനുള്ള ഉത്തരവും നൽകിയിട്ടുണ്ട്. ഉത്തരവനുസരിച്ച്  കന്യകാത്വ പരിശോധനക്കിരയായ യുവതികൾക്ക് തങ്ങളുടെ പരാതികള്‍ വനിതാ സെല്ലിനോ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസിനോ നല്‍കാം. ലീഗല്‍ സര്‍വീസ് അതോറിറ്റിയ്ക്കും ഇരകളെ സഹായിക്കാന്‍ കഴിയും.

കാഞ്ചര്‍ബാട്ട് സമൂഹത്തിലെ ഒരു വിഭാഗം ഈ ദുരാചാരത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വാട്‌സാപ്പ് കൂട്ടായ്മയിലൂടെയായിരുന്നു ഇവരുടെ പ്രതിഷേധം. 
 

click me!