പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; വോളിബോള്‍ പരിശീലകനെതിരെ പരാതി

Published : Jul 25, 2018, 08:18 PM IST
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; വോളിബോള്‍ പരിശീലകനെതിരെ പരാതി

Synopsis

പ്രതി ഒളിവിലെന്ന് പൊലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി

ഹരിയാന: വോളിബോൾ പരിശീലകൻ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടര വർഷത്തോളം പീഡനത്തിന് ഇരയാക്കി . ഹരിയാനയിലെ രേവാരി ​ഗ്രമത്തിലാണ് സംഭവം. പരിശീലകനായ ഗൌരവ് ദേവ്വാളാണ്  പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഇയാളെ കണ്ടെത്താനുള്ള ശ്രമം ഊർജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

ജില്ലാ തലത്തിലും സംസാഥാന തലത്തിലും വോളിബോളില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച്ച വെച്ച കുട്ടിയാണ് പീഡനത്തിന് ഇരയായത്. ഞായറാഴ്ച്ചയാണ് പെൺകുട്ടി പരിശീലകനെതിരെ പൊലീസിൽ പരാതി നൽകിയത്. ഇതറിഞ്ഞ ​ഗൗരവ് ഒളിവിൽ പോകുകയായിരുന്നു. തന്നെ രണ്ടര വർഷത്തോളമായി കോച്ച് പീഡിപ്പിക്കുകയായിരുന്നു, പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് ഇത്രയും കാലം പുറത്ത് പറയാത്തതെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. 

ഏറെ വൈകാതെ തന്നെ ഇയാളെ അറസ്റ്റ് ചെയ്യുമെന്ന് ഹരിയാന പൊലീസ് അറിയിച്ചു. ഗൌരവ് ദേവ്വാളിനെതിരെ പോസ്‌കോ നിയമ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവരം പുറത്ത് പറഞ്ഞാല്‍ തന്റെ വിദ്യാഭാസത്തെയും സ്‌പോര്‍ട്‌സ് കരിയറും ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തിയാണ്  വിവിധ സ്ഥലങ്ങളില്‍ വെച്ച് ഇയാള്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇത്തരത്തിൽ 2016ൽ മുൻ ഒളിമ്പിക് ഷൂട്ടർ കൂടിയായ പെൺകുട്ടിയെ പാർട്ടിക്കിടയിൽ പരിശീലകൻ പീഡിപ്പിച്ചിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്
ട്രാക്കിൽ വന്യമൃ​ഗങ്ങൾ അപകടത്തിലാകുന്ന സംഭവം; എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്താൻ റെയിൽവേ