തമിഴ്നാട്ടിലെ വോട്ടർപട്ടികയിലും വിവാദം,ബിഹാറിൽ നിന്നുള്ള 6.5 ലക്ഷം വോട്ടർമാരെ ഉൾപെടുത്തുന്നതിനെതിരെ ഡിഎംകെ സഖ്യം രംഗത്ത്

Published : Aug 03, 2025, 11:02 AM IST
voters list

Synopsis

സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള നീക്കമെന്ന് ഡിഎംകെ

ചെന്നൈ: തമിഴ്നാട്ടിലെ വോട്ടർപട്ടികയിലും വിവാദം.ബിഹാറിൽ നിന്നുള്ള 6.5 ലക്ഷം വോട്ടർമാരെ ഉൾപെടുത്തുന്നതിനെതിരെ ഡിഎംകെ സഖ്യം രംഗത്ത്.സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള നീക്കമെന്ന് ഡിഎംകെ  ആരോപിച്ചു.തമിഴ്നാട്ടിലെ ജനങ്ങൾക്ക് സ്വന്തം സർക്കാരിനെ തെരഞ്ഞെടുക്കാനുള്ള അവകാശം അട്ടിമറിക്കുന്നതായി പി ചിദംബരം എംപി കുറ്റപ്പെടുത്തിഇവർ സ്ഥിരമായി മേൽവിലാസം മാറ്റിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത് എങ്ങനെ എന്നും അദ്ദേഹം ചോദിച്ചു.സർവകക്ഷി യോഗം വിളിക്കണമെന്നാണ് ആവശ്യം

ബിഹാർ വോട്ടർ പട്ടിക വിവാദത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് വെള്ളിയാഴ്ച  ഇന്ത്യ സഖ്യത്തിന്‍റെ  പ്രതിഷേധ റാലി  നടക്കും. പാർലമെൻ്റിൽ നിന്നായിരിക്കും  തുടക്കം.  ഒരുക്കങ്ങൾ വിലയിരുത്താൻ ഇന്ത്യസഖ്യം വ്യാഴാഴ്ച യോഗം ചേരും രാഹുൽഗാന്ധിയുടെ വസതിയിലാണ് യോഗം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മണ്ഡലപൂജയ്ക്ക് ഒരാഴ്ച മാത്രം; ഇന്ന് 6 മണിവരെ ശബരിമലയിലെത്തിയത് 67000 തീർത്ഥാടകർ
'ബീഹാറിലെ ജംഗിൾരാജ് പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കണം'; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മോദി