
കൽപ്പറ്റ: ഹിന്ദു വീടുകളില്‍ കയറിയാല്‍ പാസ്റ്ററുടെ കാല് വെട്ടുമെന്ന് സംഘപരിവാർ പ്രവർത്തകർ ഭീഷണി മുഴക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബത്തേരിയില്‍ ഏപ്രില്‍ മാസത്തില‍് നടന്ന സംഭവത്തിലാണ് പൊലീസ് സ്വമേധയ കേസ് എടുത്തത്. ഛത്തീസ്ഗഡ് സംഭവത്തോടൊപ്പം ഈ ദൃശ്യങ്ങളും പ്രചരിച്ച സാഹചര്യത്തിലാണ് നടപടി.
സമൂഹത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമമെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസെടുത്തത്. ചെറുകാട് ആദിവാസി ഊരിലെ കുട്ടികളെ അവധിക്കാല ക്ലാസിന് ക്ഷണിക്കാൻ പോയ പാസ്റ്റർക്കും ഒപ്പമുള്ളവർക്കും നേരെയാണ് ഒരു സംഘം കയ്യേറ്റശ്രമവും ഭീഷണിയും ഉയർത്തിയത്. ദൃശ്യങ്ങളില്‍ ഉള്ള ആളുകളെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി.