ശബരിമല സ്ത്രീ പ്രവേശനം: പ്രതിഷേധം ഉയർത്തുന്നത് തൽപ്പര കക്ഷികളെന്ന് വി.എസ്

Published : Oct 16, 2018, 06:38 PM IST
ശബരിമല സ്ത്രീ പ്രവേശനം:   പ്രതിഷേധം ഉയർത്തുന്നത്  തൽപ്പര കക്ഷികളെന്ന് വി.എസ്

Synopsis

വിശ്വാസികൾക്കെതിരാണ് ഇടതുപക്ഷം എന്ന് സ്ഥാപിക്കുകയാണ് പ്രതിഷേധക്കാരുടെ ലക്ഷ്യം. ആർത്തവമോ അയ്യപ്പന്റെ ബ്രഹ്മചര്യമോ അല്ല ഇവരുടെ പ്രശ്നം. ഭരണഘടനക്കും സുപ്രീം കോടതിക്കും എതിരെയാണ് ഇത്തരക്കാര്‍ പ്രതിഷേധം ഉയർത്തുന്നത്. പന്തളം രാജകുടുംബത്തിന്‍റെയും  ഭക്ത സംഘടനകളുടേയും വാദം കേട്ട ശേഷമാണ് കോടതി വിധി വന്നതെന്നും വിഎസ് വ്യക്തമാക്കി.

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. സര്‍ക്കാരിനെതിരെ  പ്രതിഷേധം ഉയർത്തുന്നത്  തൽപ്പര കക്ഷികളാണ്. വിശ്വാസികൾക്കെതിരാണ് ഇടതുപക്ഷം എന്ന് സ്ഥാപിക്കുകയാണ് പ്രതിഷേധക്കാരുടെ ലക്ഷ്യം.

ആർത്തവമോ അയ്യപ്പന്റെ ബ്രഹ്മചര്യമോ അല്ല ഇവരുടെ പ്രശ്നം. ഭരണഘടനക്കും സുപ്രീം കോടതിക്കും എതിരെയാണ് ഇത്തരക്കാര്‍ പ്രതിഷേധം ഉയർത്തുന്നത്. പന്തളം രാജകുടുംബത്തിന്‍റെയും  ഭക്ത സംഘടനകളുടേയും വാദം കേട്ട ശേഷമാണ് കോടതി വിധി വന്നതെന്നും വിഎസ് വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബോംബ് പടക്കമായി!! സിപിഎം പ്രവർത്തകന്‍റെ കൈപ്പത്തി ചിതറിയ സംഭവം; അപകടം പടക്കം പൊട്ടിയെന്ന് പൊലീസ് എഫ്ഐആർ
ശബരിമലയിൽ നിന്ന് മടങ്ങുന്ന ഭക്തർ മൂന്ന് കാര്യങ്ങൾ ഉറപ്പാക്കണമെന്ന് കേരള പൊലീസ്; ലക്ഷ്യം മടക്കയാത്രയിലെ അപകടങ്ങൾ കുറയ്ക്കൽ