എച്ച്1 എന്‍ 1;തൃശൂര്‍ ജില്ലയില്‍ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Published : Oct 03, 2018, 08:13 AM IST
എച്ച്1 എന്‍ 1;തൃശൂര്‍ ജില്ലയില്‍ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Synopsis

ഇൻഫ്ലൂവെൻസ എ വിഭാഗത്തിൽപ്പെട്ട വൈറസാണ് രോഗം പകരാൻ കാരണം. വ്യക്തി ശുചിത്വം പാലിക്കുകയാണ് പ്രതിരോധിക്കാനുള്ള മാർഗ്ഗം. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ ടവ്വൽ ഉപയോഗിക്കണം. കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകണം. രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്വയം ചികിത്സ നടത്താതെ ഡോട്കറെ കാണണമെന്നും അധികൃതർ നിർദേശിച്ചു.   

തൃശൂര്‍: തൃശൂര്‍ ജില്ലയിൽ എച്ച്1 എൻ1 മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. ജില്ലയിൽ ഈ വർഷം 11 പേർക്ക് രോഗബാധ ഉണ്ടായെന്ന് അധികൃതർ അറിയിച്ചു. വായുവിലൂടെ പകരുന്ന രോഗമായതിനാൽ വ്യക്തി ശുചിത്വം പാലിക്കാനാണ് നിർദേശം. കഴിഞ്ഞ വർഷം ജില്ലയിൽ എച്ച് വൺ എൻ വൺ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ 11 കേസുകൾ സ്ഥിരീകരിച്ചു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങൾ രോഗം പടരുന്ന സമയമാണെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. 

ഇൻഫ്ലൂവെൻസ എ വിഭാഗത്തിൽപ്പെട്ട വൈറസാണ് രോഗം പകരാൻ കാരണം. വ്യക്തി ശുചിത്വം പാലിക്കുകയാണ് പ്രതിരോധിക്കാനുള്ള മാർഗ്ഗം. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ ടവ്വൽ ഉപയോഗിക്കണം. കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകണം. രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്വയം ചികിത്സ നടത്താതെ ഡോട്കറെ കാണണമെന്നും അധികൃതർ നിർദേശിച്ചു. 
 
PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ലൈംഗികാതിക്രമ കേസ്; മുൻ മന്ത്രി നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കിയ ഉത്തരവിനെതിരെ അപ്പീലുമായി പരാതിക്കാരി