പ്രവാസി എഴുത്തുകാരനാണോ ?  നിങ്ങളുടെ പുസ്തകം ഗ്രീന്‍വോയിസ് പ്രസിദ്ധീകരിക്കും

By Web DeskFirst Published Mar 29, 2018, 1:06 AM IST
Highlights
  • യുഎഇ രാഷ്ട്രപിതാവിന്റെ നൂറാം ജന്മവര്‍ഷാചരണത്തോടനുബന്ധിച്ച്  പത്ത് മലയാളി എഴുത്തുകാരുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സംരംഭമാണ് ഗ്രീന്‍ പേജസ്

യുഎഇ:   സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായി പത്തു എഴുത്തുകാരുടെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ പ്രവാസി മലയാളി സംഘടനയായ ഗ്രീന്‍വോയിസ് അവസരമൊരുക്കുന്നു. പുസ്തകം പ്രകാശം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 30ന് മുമ്പ് അപേക്ഷിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 

യുഎഇ രാഷ്ട്രപിതാവിന്റെ നൂറാം ജന്മവര്‍ഷാചരണത്തോടനുബന്ധിച്ച്  പത്ത് മലയാളി എഴുത്തുകാരുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സംരംഭമാണ് ഗ്രീന്‍ പേജസ്. രാജ്യത്തെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലെ സജീവ സാന്നിധ്യമായ ഗ്രീന്‍വോയിസാണ് പുസ്തകം തയ്യാറാക്കുന്നത്. കഴിവ് തെളിയിച്ച എഴുത്തുകാര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും അവരുടെ എഴുത്തുകള്‍ വായനകാര്‍ക്കിടയിലേക്കെത്തിക്കാനുള്ള അവസരമാണ്  ഗ്രീന്‍ വോയ്‌സ് ഒരുക്കുന്നത്.

അബുദാബിയില്‍ നടന്ന ചടങ്ങില്‍ വ്യവസായി അദീബ് അഹമദ് ലോഗോ പ്രകാശനം ചെയ്തു. വിവിധ മലയാളി സംഘടനാ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. പുസ്തകം വിറ്റുകിട്ടുന്ന കാശ് പൂര്‍ണമായും അവശതയനുഭവിക്കുന്ന എഴുത്തുകാര്‍ക്ക് നല്‍കുകയെന്ന ലക്ഷ്യംകൂടി സംരഭത്തിന് പിന്നിലുണ്ട്. പുസ്തകം പ്രകാശം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 30ന് മുമ്പ് greenvoiceuaechapter@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അപേക്ഷ അയക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
 

click me!