എല്ലാവരും സസ്യാഹാരം മാത്രം കഴിക്കണമെന്ന് ഉത്തരവിടാനാവില്ലെന്ന് സുപ്രീംകോടതി

By Web TeamFirst Published Oct 12, 2018, 10:37 PM IST
Highlights

രാജ്യത്ത് മാംസം കയറ്റുമതി പ്രോത്സാഹിപ്പിക്കരുത്, വ്യാപകമായി ജൈവകൃഷി പ്രോത്സാഹിപ്പിക്കണം തുടങ്ങിയ കാര്യങ്ങൾ ഉന്നയിക്കുന്ന ഹരജിയിലാണ് കോടതിയുടെ പരാമർശം. ഇക്കാര്യത്തിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും ബഞ്ച് വ്യക്തമാക്കി.  
 
ദില്ലി: രാജ്യത്ത് മാംസം കയറ്റുമതി ചെയ്യുന്നത് നിർത്തലാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. രാജ്യത്തെ മുഴുവൻ ആളുകളും സസ്യാഹാരികള്‍ ആകണമെന്ന് ഉത്തരവിടാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റീസുമാരായ മദൻ ബി ലോകുർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് പ്രസ്താവന.

രാജ്യത്ത് മാംസം കയറ്റുമതി പ്രോത്സാഹിപ്പിക്കരുത്, വ്യാപകമായി ജൈവകൃഷി പ്രോത്സാഹിപ്പിക്കണം തുടങ്ങിയ കാര്യങ്ങൾ ഉന്നയിക്കുന്ന ഹരജിയിലാണ് കോടതിയുടെ പരാമർശം. ഇക്കാര്യത്തിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും ബഞ്ച് വ്യക്തമാക്കി.

അതേസമയം വിഷയം കേന്ദസർക്കാരിന് മുന്നിൽ നേരത്തെ ഉന്നയിച്ചിരുന്നെന്നും,  ഇക്കാര്യത്തിൽ സർക്കാർ യാതൊരു നടപടിയും കൈകൊണ്ടില്ലെന്നും ഹരജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാൽ ഈകാര്യങ്ങളെല്ലാം സർക്കരിനെ അറിയിക്കുക എന്നത് തങ്ങളുടെ ജോലി അല്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. കേസ് അടുത്ത വർഷം ഫെബ്രുവരിയിലെക്ക് മാറ്റി.

click me!