
രാജസ്ഥാൻ: രാജസ്ഥാൻ എന്ന് കേൾക്കുമ്പോൾ മരുഭൂമി എന്നാണ് ആദ്യം ഓർമ്മയിൽ വരുന്നത്. എന്നാൽ രാജസ്ഥാനിലാണ് ഏറ്റവും കൂടുതൽ ഹരിതാഭയുള്ള ഗ്രാമമുള്ളത്. ഇതാണ് രാജസ്ഥാനിലെ പിപ്ലാന്ത്രി ഗ്രാമം. ഇരുപത് ലക്ഷം മരങ്ങളാണ് ഈ ഗ്രാമത്തിന്റെ പ്രത്യേകത. ഇത്രയും മരങ്ങൾ മാനം മുട്ടെ വളർന്ന് തണൽ നൽകുന്നതിന് പിന്നിൽ മറ്റൊരു കഥയുണ്ട്.
ഈ ഗ്രാമത്തിൽ ഒരു പെൺകുട്ടി ജനിച്ചാൽ അവളുടെ മാതാപിതാക്കൾ നടേണ്ടത് 111 മരങ്ങളാണ്. ഗ്രാമീണരും വീട്ടുകാരും ഈ യജ്ഞത്തിൽ പങ്കാളികളാകും. അമ്പത് വർഷം മുമ്പ് ഇവരുടെ ഗ്രാമത്തലവനാണ് ഈ ചടങ്ങ് തുടങ്ങിവച്ചത്. തന്റെ മകൾ ചെറുപ്രായത്തിൽ തന്നെ മരിച്ചുപോയി. അങ്ങനെ ആ കുട്ടിക്ക് വേണ്ടിയാണ് ആദ്യമായി മരം നട്ടു തുടങ്ങിയത്. പിന്നീടിത് തുടർന്നു വന്നു. ഓരോ പെൺകുഞ്ഞ് ജനിക്കുമ്പോഴും ഗ്രാമത്തിൽ 111 മരത്തൈകൾ നടാനും ഇദ്ദേഹം നിർദ്ദേശം നൽകിയിരുന്നു.
അമ്പത് വർഷങ്ങളായി ഈ ഗ്രാമീണർ ഈ തീരുമാനം പാലിച്ചുവരുന്നു. അതിനാൽ തന്നെ മറ്റ് ഗ്രാമങ്ങളിലെ വരൾച്ചകൾ പിപ്ലാന്ത്രി ഗ്രാമത്തെ ബാധിക്കാറില്ല. ഇരുപത് ലക്ഷം മരങ്ങളാണ് ഇവിടെ നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഇവയിൽ മിക്കതും ഫലവൃക്ഷങ്ങളാണ്. വിശപ്പിനും ഈ വൃക്ഷങ്ങൾ ഫലം നൽകും. മാത്രമല്ല, പ്രകൃതിദത്തമായ വിഭവങ്ങളും ഈ വൃക്ഷങ്ങളിൽ നിന്ന് ലഭിക്കുന്ന പഴങ്ങൾ കൊണ്ട് നിർമ്മിക്കുന്നു. ഗ്രാമീണർ ഒ!രു തൊഴിൽ കണ്ടെത്തി ജീവിക്കുന്നതും ഈ മരങ്ങൾ വഴിയാണ്. ഒരു ചടങ്ങെന്ന് കരുതി നിസ്സാരവത്ക്കരിക്കുമ്പോഴും പരിസ്ഥിതിക്ക് ഈ മരങ്ങൾ നൽകുന്ന പിന്തുണ ചെറുതല്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam