ആരാണ് രഞ്ജൻ ഗൊഗോയി? ഒരു അവലോകനം

Published : Oct 03, 2018, 05:44 PM IST
ആരാണ് രഞ്ജൻ ഗൊഗോയി? ഒരു അവലോകനം

Synopsis

ഇന്ത്യയുടെ 46-ാമത് ചീഫ് ജസ്റ്റിസായി രഞ്ജൻ ഗൊഗോയി ചുമതലയേറ്റു. ചരിത്രം കുറിച്ച വിധികളുടെ അവസാന ദിവസവും പൂര്‍ത്തിയാക്കി ദീപക് മിശ്ര പടിയിറങ്ങിയതോടെയാണ് സുപ്രീം കോടതിയുടെ  പരമോന്നത പദവിയിലേക്ക് രഞ്ജന്ർ ഗൊഗോയി എത്തുന്നത്. സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജി കൂടിയായ ഗോഗോയിയെ ദീപക് മിശ്ര തന്നെയാണ് തന്‍റെ പിന്‍ഗാമിയായി നിര്‍ദേശിച്ചത്. ഈ നിര്‍ദേശം രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു.

ദില്ലി: ഇന്ത്യയുടെ 46-ാമത് ചീഫ് ജസ്റ്റിസായി രഞ്ജൻ ഗൊഗോയി ചുമതലയേറ്റു. ചരിത്രം കുറിച്ച വിധികളുടെ അവസാന ദിവസവും പൂര്‍ത്തിയാക്കി ദീപക് മിശ്ര പടിയിറങ്ങിയതോടെയാണ് സുപ്രീം കോടതിയുടെ  പരമോന്നത പദവിയിലേക്ക് രഞ്ജന്ർ ഗൊഗോയി എത്തുന്നത്. സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജി കൂടിയായ ഗോഗോയിയെ ദീപക് മിശ്ര തന്നെയാണ് തന്‍റെ പിന്‍ഗാമിയായി നിര്‍ദേശിച്ചത്. ഈ നിര്‍ദേശം രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു.

കഴിഞ്ഞ ജനുവരിയില്‍ കേസുകള്‍ വീതം വെയ്ക്കുന്നതില്‍ അനീതിയുണ്ടെന്നതടക്കം ചൂണ്ടിക്കാട്ടി ദീപക് മിശ്രയ്‌ക്കെതിരെ വാര്‍ത്താ സമ്മേളനം വിളിച്ച നാല് ജഡ്ജിമാരില്‍ ഒരാള്‍ കൂടിയാണ് രഞ്ജന്‍ ഗോഗോയ്. ഗൗരവവും കാര്‍ക്കശ്യവും കൈവിടാത്ത ന്യായാധിപനാണ് അദ്ദേഹം. 
ബാബറി മസ്ജിദ് ഭൂമി തര്‍ക്ക കേസിനായി പുതിയ ബെഞ്ച് രൂപീകരിക്കേണ്ട ഉത്തരവാദിത്തം ചീഫ് ജസ്റ്റിസിന്റെ ആദ്യ പരിഗണനകളില്‍ ഉണ്ടാകുമെന്നാണ് സൂചന. നിലവില്‍ അസമിലെ പൗരത്വ വിഷയവുമായി ബന്ധപ്പെട്ട് കേസും രഞ്ജന്‍ ഗോഗോയിയുടെ പരിഗണനയിലാണ്. ഈ മാസം അവസാനം വിധി പ്രതീക്ഷിക്കുന്ന അയോധ്യ കേസ് പരിഗണിക്കുന്ന മൂന്നംഗ ബെഞ്ചിന്‍റെ തലവനും അദ്ദേഹം തന്നെയാണ്.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസാണ്  രഞ്ജന്‍ ഗൊഗോയ്. മുൻ അസം മുഖ്യമന്ത്രി കേശവ് ചന്ദ്ര ഗൊഗോയിയുടെ മകനാണ് അദ്ദേഹം. അസം സ്വദേശിയായ ഗൊഗൊയി 1954-ൽ ദിബ്രുഗഡിലാണ്  ജനിച്ചത്. ആസമിലെ തന്നെ ഡോൺ ബോസ്കോ സ്കൂളിലായിരുന്നു തന്റെ സ്കൂൾ വിദ്യാഭ്യാസം. പിന്നീട് ദില്ലിയിലെ സെന്റ് സ്റ്റീഫൻ കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ബിരുദ പഠനവും പൂർത്തിയാക്കിയ ശേഷം തന്റെ പിതാവിന്റെ പാത പിന്തുടർന്ന് 1978ല്‍ 1978ല്‍ അഭിഭാഷക വൃത്തി തുടങ്ങിയ ജസ്റ്റിസ് ഗോഗോയ് 2001ല്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി. തുടര്‍ന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലും ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. 2011-ല്‍ അവിടുത്തെ ചീഫ് ജസ്റ്റിസായി. 2012 ഏപ്രില്‍ 23ന് സുപ്രീം കോടതിയിലേക്ക് എത്തി. 2019 നവംബര്‍ 17വരെയാണ് ജസ്റ്റിസ് ഗൊഗോയ് ചീഫ് ജസ്റ്റിസായി തുടരുക. 
 

രജ്ഞന്‍ ഗൊഗോയ് പരിഗണിച്ച പ്രധാന കേസുകള്‍

1. 2016ല്‍ സുപ്രീം കോടതി ജഡ്ജായ മാര്‍ക്കഠേയ കട്ജുവിനെതിരായ കോടതിയലക്ഷ്യ നോട്ടീസ് പുറപ്പെടുവിച്ചു.
 
2. ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍ കേസ്

3. അരൂഷി തൽവാർ കൊലക്കേസ് 

4. അസം എന്‍ആര്‍സി, ലോക്പാല്‍ നിയമനം 

5. മുൻ മുഖ്യമന്ത്രിമാർക്ക് ഔദ്യോഗിക ബംഗ്ളാവ് നൽകേണ്ട, സൗമ്യ കേസിൽ ഗോവിന്ദ ചാമിക്ക് വധശിക്ഷ വേണ്ട, ബലാത്സംഗ കേസുകളിൽ മൊഴിമാറ്റുന്ന ഇരയെ ശിക്ഷിക്കാം തുടങ്ങിയ വിധികൾ പ്രസ്താവിച്ചത് ജസ്റ്റിസ് ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിമാനത്തിൽ വെച്ച് യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം, ചെവിയിൽ നിന്ന് രക്തം വാര്‍ന്നൊഴുകി; രക്ഷകയായി മലയാളി വനിത ഡോക്ടര്‍
പ്രിയങ്കാ ​ഗാന്ധിയുടെ മകൻ റൈഹാൻ വാദ്രയുടെ വിവാഹ നിശ്ചയ കഴിഞ്ഞതായി റിപ്പോർട്ട്