മായാവതിക്ക് മറുപടിയുമായി കോണ്‍ഗ്രസ്

By Web TeamFirst Published Oct 3, 2018, 5:17 PM IST
Highlights

കോണ്‍‌ഗ്രസുമായി സഖ്യത്തിനില്ലെന്ന ബിഎസ്പി അധ്യക്ഷ മായാവതിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ്. 
സഖ്യ ചര്‍ച്ചകള്‍ നടത്തുന്നത് വാര്‍ത്താസമ്മേളനങ്ങളിലല്ല. ബിജെപിയെ തോല്‍പ്പിക്കണമെന്ന ലക്ഷ്യമുളളവര്‍ക്ക് ഒപ്പം വരാം.
അല്ലാത്തവര്‍ക്ക് സ്വയം വഴി തെരഞ്ഞെടുക്കാമെന്നും കോണ്‍ഗ്രസ്. 
 

 

ദില്ലി: കോണ്‍‌ഗ്രസുമായി സഖ്യത്തിനില്ലെന്ന ബിഎസ്പി അധ്യക്ഷ മായാവതിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ്. 
സഖ്യ ചര്‍ച്ചകള്‍ നടത്തുന്നത് വാര്‍ത്താസമ്മേളനങ്ങളിലല്ല. ബിജെപിയെ തോല്‍പ്പിക്കണമെന്ന ലക്ഷ്യമുളളവര്‍ക്ക് ഒപ്പം വരാം.
അല്ലാത്തവര്‍ക്ക് സ്വയം വഴി തെരഞ്ഞെടുക്കാമെന്നും കോണ്‍ഗ്രസ്. 

രാജസ്ഥാന്‍, മധ്യപ്രദേശ് തെരഞ്ഞടുപ്പുകളില്‍ എല്ലാ സീറ്റുകളിലും ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി വ്യക്തമാക്കിയിരുന്നു. ഗൂഢാലോചന നടത്തി ബിഎസ്പിയെ ഇല്ലാതാക്കാനാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മായാവതി ആരോപിച്ചു. കോണ്‍ഗ്രസിന് ഇപ്പോഴും സവര്‍ണമനോഭാവമാണ്.

ഒറ്റയ്ക്ക് മത്സരിച്ച് ബിജെപിയെ തോല്‍പ്പിക്കാമെന്ന അഹങ്കാരമാണ് കോണ്‍ഗ്രസിനെന്നും മായാവതി പറഞ്ഞു. ബിജെപിക്കൊപ്പം കോണ്‍ഗ്രസും കള്ളക്കേസിലൂടെ തന്നെ ദ്രോഹിച്ചു. ദിഗ് വിജയ് സിംഗ് ഉള്‍പ്പടെയുളള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മായാവതി ഉന്നയിച്ചത്.‌  ദിഗ് വിജയ് സിംഗ് ആര്‍എസ്എസ് ഏജന്‍റാണെന്നാണ് മായാവതിയുടെ ആരോപണം. വിശാല പ്രതിപക്ഷ സഖ്യമുണ്ടാക്കാനുളള സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ഉദ്ദേശം ശുദ്ധമായിരിക്കാം. പക്ഷേ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇത് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും മായാവതി ആരോപിച്ചു.

click me!