
തൃശ്ശൂർ: ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നല്‍കിയ ഭാര്യ അറസ്റ്റിൽ. തിരൂർ സ്വദേശി സുജാതയാണ് അറസ്റ്റിലായത്. ഇവരുടെ കാമുകൻ സുരേഷ് ബാബുവും നാലുപേരും പിടിയിലായിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭർത്താവ് കൃഷ്ണകുമാറിനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത്.
സംഭവത്തിൽ സംശയം തോന്നിയ കൃഷ്‌ണകുമാർ പരാതിയുമായി പൊലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ നൽകിയ ക്വട്ടേഷനാണെന്ന് മനസിലായത്. സ്വകാര്യ ബസ് ജീവനക്കാരനായ സുരേഷ് ബാബുവും കൃഷ്‌ണകുമാറിന്‍റെ ഭാര്യ സുജാതയും ഏറെ കാലമായി സൗഹൃദത്തിലായിരുന്നു. ഭർത്താവിനെ വകവരുത്തിയാൽ തങ്ങളുടെ പ്രണയ ബന്ധം സഫലമാകുമെന്ന് കരുതിയാണ് ഇവർ നാല് ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ നൽകിയത്. അപകടത്തിൽ കാലിന് പരിക്കേറ്റ തൃശ്ശൂർ സ്വദേശി കൃഷ്‌ണകുമാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam