വീട്ടിലേക്ക് പോകുന്ന വഴി യുവാവ് കാട്ടാനയുടെ കുത്തേറ്റ് മരിച്ചു

Web Desk |  
Published : Jul 11, 2018, 09:30 PM ISTUpdated : Oct 04, 2018, 03:07 PM IST
വീട്ടിലേക്ക് പോകുന്ന വഴി യുവാവ് കാട്ടാനയുടെ കുത്തേറ്റ് മരിച്ചു

Synopsis

വീടിനടുത്ത് വച്ചാണ് ആനയുടെ ആക്രമണം നെഞ്ചിന് കുത്തേറ്റ യുവാവ് മരണപ്പെട്ടു

വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. സുല്‍ത്താന്‍ ബത്തേരി കല്ലൂര്‍ കാളിച്ചിറ കുറുമ കോളനിയിലെ നാരായണന്‍- കല്ല്യാണി ദമ്പതികളുടെ മകന്‍  കെ.എന്‍ പ്രമോദ് (36) ആണ് മരിച്ചത്. വൈകുന്നേരം ആറരയോടെയാണ് സംഭവം. നെഞ്ചിന് കുത്തേറ്റ പ്രമോദിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു.

കാടിനോട് ചേര്‍ന്നുള്ള പ്രദേശമാണ് കാളിച്ചിറ. ആനയടക്കമുള്ള വന്യജീവികള്‍ കോളനിയിലേക്കുള്ള വഴിയിലിറങ്ങുന്നത് പതിവാണ്. വീട്ടിലേക്ക് പോകുന്ന വഴിക്ക് റോഡരികില്‍ വെച്ചാണ് പ്രമോദിനെ ആന ആക്രമിച്ചത്. ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുക്കം ഇരുവഴിഞ്ഞി പുഴയില്‍ കുളിക്കാനിറങ്ങിയവരെ നീർ നായ കടിച്ചു, കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്
ജീവനക്കാരൻ എത്തിയില്ല, ശ്മശാനത്തിന്റെ പൂട്ടുപൊളിച്ച് മൃതദേഹം സംസ്കരിച്ചു,തീ പുറത്തേക്കാളിയതോടെ നഗരസഭാധ്യക്ഷൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്