
ദില്ലി : ഇന്ധന വിലക്കയറ്റം, രൂപയുടെ വിലയിടിവ്; പരിഭ്രാന്തി വേണ്ടെന്ന് അരുണ്‍ ജയ്‍റ്റ്‍ലി. ആഭ്യന്തര കാരണങ്ങളല്ല ഈ പ്രതിഭാസത്തിന് പിന്നില്‍ സ്വാഭാവിക പ്രതിഭാസം മാത്രമാണ് ഇതെന്നും ജയ്‍റ്റ്‍ലി പറഞ്ഞു. പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തെ സഹായിക്കുമെന്ന് ജയ്‍റ്റ്‍ലി വിശദമാക്കി. വാര്‍ത്താ സമ്മേളനം നടത്തിയല്ല് സഹായം ചോദിക്കേണ്ടതെന്ന് ജയ്‍റ്റ്‍ലി ഓര്‍മപ്പെടുത്തി.
കേരളത്തിന് എല്ലാ സഹായവും കേന്ദ്രം നല്കി. പ്രതിരോധ സേനകളും കേരളത്തിലെ പൊതു സമൂഹവും വലിയ പങ്കാണ് രക്ഷാപ്രവർത്തനത്തിൽ വഹിച്ചത്. ഇത് ഞങ്ങൾ രാഷ്ട്രീയവൽക്കരിക്കാൻ ആഗ്രഹിക്കുന്നില്ല. പൂർണ്ണ പിന്തുണ കേന്ദ്രം നല്കും. എന്നാൽ പത്രസമ്മേളനത്തിൽ സഹായം ചോദിച്ചു. അത് നല്കിയില്ല എന്ന നിലപാട് ശരിയല്ലെന്നും അരുണ്‍ ജയ്‍റ്റ്‍ലി പറഞ്ഞു.
എന്തെങ്കിലും മൂലധനം ഉള്ളവർക്കാണ് നഷ്ടം പറ്റിയിരിക്കുന്നത്. അവർക്ക് പുനർനിർമ്മാണത്തിന് ബാങ്കുകൾ ലോണുകൾ നല്‍കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിസഭാ യോഗത്തിനു ശേഷമായിരുന്നു അരുൺ ജയ്‍റ്റ്‍ലിയുടെ ഈ പരാമർശം. ഇനിയുള്ള പുനരധിവാസത്തിന് കൂടുതൽ കേന്ദ്രസഹായത്തിന് ചട്ടം പാലിച്ച് കേരളം കേന്ദ്രത്തിന് റിപ്പോർട്ട് നല്കണം. താനും ആഭ്യന്തരമന്ത്രിയും കൃഷിമന്ത്രിയും ഉൾപ്പെട്ട സമിതി കൂടുതൽ സഹായം അനുവദിക്കും. ബാങ്കുകൾക്ക് ഉദാരമായി വായ്പ നല്കാൻ നിർദ്ദേശം നല്കിയിട്ടുണ്ട്. നാഷണൽ ഹൗസിംഗ് ബാങ്ക് പലിശ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അരുൺ ജയ്‍റ്റ്‍ലി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam