കളക്ടര്‍ക്കെതിരെ വീട്ടമ്മയുടെ 'കൈവിട്ട' പ്രതിഷേധം; വീഡിയോ കാണാം..

Published : Aug 06, 2018, 04:21 PM IST
കളക്ടര്‍ക്കെതിരെ വീട്ടമ്മയുടെ 'കൈവിട്ട' പ്രതിഷേധം; വീഡിയോ കാണാം..

Synopsis

പ്രതിഷേധം കാണാന്‍ നൂറുകണക്കിന് പേരാണ് പ്രദേശത്ത് തടിച്ചുകൂടിയത്. ഇതിനെ തുടര്‍ന്നാണ് ഫയര്‍ ഫോഴ്സിനെ വിവരമറിയിച്ചത്

വിശാഖപട്ടണം: കളക്ടര്‍ക്കെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ ടവറില്‍ വലിഞ്ഞ് കയറി വീട്ടമ്മ. അപ്രതീക്ഷിതമായ നീക്കത്തെ തുടര്‍ന്ന് പൊലീസും കളക്ട്രേറ്റ് ഓഫീസിലെ ജീവനക്കാരും നാട്ടുകാരുമെല്ലാം ഞെട്ടി. 

സ്ത്രീയുടെ പ്രതിഷേധ പ്രകടനം തുടങ്ങിയതോടെ നൂറുകണക്കിന് ആളുകള്‍ റോഡിലും കളക്‌ട്രേറ്റ് ഓഫീസ് പരിസരത്തും സമീപമുള്ള കെട്ടിടങ്ങളുടെ ടെറസിലും കയറാന്‍ തുടങ്ങി. താഴെയിറങ്ങാന്‍ എത്ര ആവശ്യപ്പെട്ടിട്ടും ഇവര്‍ ഇറങ്ങാന്‍ കൂട്ടാക്കാതായതോടെയാണ് പൊലീസുകാര്‍ ഫയര്‍ ഫോഴ്‌സിനെ വിവരമറിയിച്ചത്. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സെത്തിയാണ് ഇവരെ സുരക്ഷിതമായി താഴെയിറക്കിയത്. 

താഴെയിറങ്ങിയ ശേഷം കരഞ്ഞുകൊണ്ട് ഇവര്‍ തന്റെ പ്രശ്‌നങ്ങള്‍ വിശദീകരിക്കുന്നതും വീഡിയോയില്‍ കാണാം. 'ടൈംസ് ഓഫ് ഇന്ത്യ'യാണ് വീഡിയോ പുറത്തുവിട്ടത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പുതിയ കുരുക്ക്, ഇഡിയുടെ അപ്പീലിൽ ദില്ലി ഹൈക്കോടതി നോട്ടീസയച്ചു
'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത