എച്ച് ഐ വി ബാധിതയായ യുവതി കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു; കുളം വറ്റിക്കണമെന്ന് പ്രദേശവാസികള്‍

Published : Dec 05, 2018, 08:59 PM ISTUpdated : Dec 05, 2018, 09:23 PM IST
എച്ച് ഐ വി ബാധിതയായ യുവതി കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു; കുളം വറ്റിക്കണമെന്ന് പ്രദേശവാസികള്‍

Synopsis

 മീനുകള്‍ പാതി തിന്ന നിലയിലുള്ള മൃതദേഹം കുളത്തില്‍ കണ്ടെത്തുന്നത് നവംബര്‍ 29 നാണ്.  ഇതിന് പിന്നാലെ കുളത്തില്‍ നിന്നുള്ള വെള്ളം കുടിക്കുന്നതില്‍ പ്രദേശവാസികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. 

ബെംഗളൂരു: എച്ച് ഐ വി ബാധിതയായ പെണ്‍കുട്ടി കുളത്തില്‍ ചാടി മരിച്ചതിന് പിന്നാലെ കുളം വറ്റിച്ച് പുതിയ വെള്ളം നിറയ്ക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍. കര്‍ണ്ണാടകയിലെ ഹൂബ്ലിയിലെ മൊറാബ് ഗ്രാമത്തിലാണ് സംഭവം നടന്നത്.   മീനുകള്‍ പാതി തിന്ന നിലയിലുള്ള മൃതദേഹം കുളത്തില്‍ കണ്ടെത്തുന്നത് നവംബര്‍ 29 നാണ്.  ഇതിന് പിന്നാലെ കുളത്തില്‍ നിന്നുള്ള വെള്ളം കുടിക്കുന്നതില്‍ പ്രദേശവാസികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. കുളം എച്ച് ഐ വി വൈറസിനാല്‍ മലിനമായെന്നാണ് പ്രദേശവാസികളുടെ ആരോപണം. 

ഇതോടെ കുളം വറ്റിക്കാന്‍ ജില്ലാ അധികൃതര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ജില്ലാ അധികൃതര്‍ കുളം വറ്റിച്ചില്ലെങ്കില്‍ പ്രദേശവാസികള്‍ തന്നെ ഇത് ചെയ്യുമെന്നാണ് ഇവരുടെ ഭീഷണി. ബുധനാഴ്ച രാത്രിയോ വ്യാഴാഴ്ച രാവിലേയോട് കൂടിയോ കുളം വറ്റിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന്  ഡിസംബര്‍ 20 നുള്ളില്‍ മലാപ്രഭ കനാലില്‍ നിന്നും കുളത്തില്‍ വെള്ളം നിറയ്ക്കാനാണ് പദ്ധതി.

എന്നാല്‍ പ്രദേശവാസികളുടെ ആശങ്കക്ക് പിന്നില്‍ അടിസ്ഥാനമില്ലെന്ന് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ആന്‍റ് കമ്മ്യൂണിക്കബിള്‍ ഡിസീസ് ഡയറക്ടര്‍ ഡോക്ടര്‍ നാഗരാജ് പറഞ്ഞു. ഇത്തരം ആശങ്കക്ക് പിന്നില്‍ ശാസ്ത്രീയമായ യാതൊരു അടിത്തറയും ഇല്ല. എച്ച് ഐ വി വൈറസ് മൂലം വെള്ളം മലിനീകരിക്കപ്പെട്ടെന്നത് തെറ്റായ വിശ്വാസമാണ്. താപനില 25 ഡിഗ്രിയില്‍ കൂടുതല്‍ ആയിരിക്കുമ്പോള്‍ വെള്ളത്തില്‍ ആറ് മണിക്കൂറില്‍ കൂടുതല്‍ വൈറസിന് അതിജീവിക്കാന്‍ കഴിയില്ല.  പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചിട്ട് ആറ് ദിവസം പിന്നിട്ടെന്നും ഡോക്ടര്‍ നാഗരാജ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒടുവിൽ ആശ്വാസം, 'ജനനായകന്' ഗവർണർ സമയം അനുവദിച്ചു, ലോക്ഭവനിൽ കൂടിക്കാഴ്ചക്കായി വിജയ്, സത്യപ്രതിജ്ഞയുടെ സ്ഥലവും സമയവും ഉടൻ തീരുമാനിക്കും
വിജയ് ഭരണം ഉറപ്പിച്ചതിന് പിന്നാലെ സ്റ്റാലിന്‍റെ ആദ്യ പ്രതികരണം; 'നന്ദി പറയാൻ കോൺഗ്രസുകാർ എത്തിയില്ല', ഒപ്പം നിന്നവ‍ർക്ക് നന്ദി