മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി യുവതിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു

Published : Jan 16, 2019, 09:53 AM IST
മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി യുവതിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു

Synopsis

രണ്ട് സുഹൃത്തുക്കളുമായാണ് അമിത് യുവതിയെ കാണാനെത്തിയത്. തുടര്‍ന്ന് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി. അബോധാവസ്ഥയിലായ യുവതിയെ മൂവരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു

ദില്ലി:ബലപ്രയോഗത്തിലൂടെ മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി സുഹുത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തെന്ന് യുവതിയുടെ പരാതി. 24കാരിയായ യുവതിയാണ് കാറില്‍ വച്ച് താന്‍ കൂട്ടബലാത്സംഗത്തിന് ഇരയായിയെന്ന് പരാതി നല്‍കിയത്. ദില്ലിയിലാണ് സംഭവം. ദില്ലിയിലെ ഷഹ്ദാരയിലെ ക്രോസ് റിവര്‍ മാളിന് സമീപത്തെ കറിനോട് ചേര്‍ന്നിരുന്ന് കരയുന്ന യുവതിയെ കുറിച്ച് വഴിയാത്രക്കാരാനാണ് പൊലീസില്‍ അറിയിച്ചത്. 

സംഭവസ്ഥത്തെത്തിയ പൊലീസ് യുവതിയുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. 30 കാരനായ അമിത് ആണ് യുവതിയെ പീഡിപ്പിച്ചത്. ഇയാളുടെ സുഹൃത്തുക്കള്‍ക്ക് ഇതിലുള്ള പങ്ക് പൊലീസ് അന്വേഷിച്ച് വരികയാണ്. വീട് വാങ്ങാന്‍ കുറഞ്ഞ പലിശയ്ക്ക് ലോണ്‍ ശരിയാക്കി തരാമെന്ന് പറഞ്ഞാണ് വ്യവസായിയായ അമിത് മറ്റൊരു സഹൃത്തുവഴി യുവതിയെ പരിജയപ്പെടുന്നത്.  ഉത്തര്‍പ്രദേശിലെ ബാഘ്പത്ത് സ്വദേശിയാണ് അമിത്. 

ക്രോസ് റിവര്‍മാളിന് സമീപം കാണാമെന്ന് ആവശ്യപ്പെട്ട അമിതാണ് യുവതിയെ വിളിച്ച് വരുത്തിയത്. രണ്ട് സുഹൃത്തുക്കളുമായാണ് അമിത് യുവതിയെ കാണാനെത്തിയത്. തുടര്‍ന്ന് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി. അബോധാവസ്ഥയിലായ യുവതിയെ മൂവരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ പരാതിയില്‍ പൊലീസ് അമിതിനെതിരെ കേസെടുത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തമിഴ്നാട്ടിൽ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്; സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ
പശ്ചിമേഷ്യൻ സംഘർഷം: രാജ്യത്ത് കർശന നിയന്ത്രണത്തിന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി; `ഇന്ധനം മിതമായി ഉപയോഗിക്കണം, ഒരു കൊല്ലത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണം'