നെഞ്ചളവ് പറയണം, വയറ് കാണിക്കണം: ജോലിക്കുള്ള ഇന്‍റര്‍വ്യൂവില്‍ യുവതിക്ക് നേരിട്ട ദുരനുഭവം

Web Desk |  
Published : Jan 10, 2018, 11:40 AM ISTUpdated : Oct 05, 2018, 03:48 AM IST
നെഞ്ചളവ് പറയണം, വയറ് കാണിക്കണം: ജോലിക്കുള്ള ഇന്‍റര്‍വ്യൂവില്‍ യുവതിക്ക് നേരിട്ട ദുരനുഭവം

Synopsis

ജോലിക്കായുള്ള  ഇന്റര്‍വ്യൂവില്‍ പെണ്‍കുട്ടികള്‍ പലപ്പോഴും കെണിയില്‍ പെടാറുണ്ട്. എന്നാല്‍ ജോലി ലഭിക്കണമെങ്കില്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വന്നാലോ  അത്തരം ഒരു ദുരനുഭവമാണ്  ചെന്നൈ സ്വദേശിയും ബ്ലോഗറുമായ നമ്യ ബൈദ് തന്റെ ഫേസ്ബുക്ക് പേജിലൂടെ തുറന്ന് കാട്ടിയിരിക്കുന്നത്. 

 സാങ്കേതികവിദ്യ വികസിച്ചതോടെ ഒട്ടുമിക്ക കമ്പനികളും ജോലിക്കുള്ള അഭിമുഖം ഫോണിലൂടെ നടത്താറുണ്ട്. ഇവയില്‍ പലതും പെണ്‍കുട്ടികള്‍ക്കുള്ള കെണിയും ആവാറുണ്ട്. ഇവിടെ തനിക്കുണ്ടായ ദുരനുഭവം ഓരോ പെണ്‍കുട്ടിക്കുമുള്ള മുന്നറിയിപ്പാണെന്ന് നമ്യ ബൈദ് പറയുന്നു. 

 ആരുമില്ലാത്ത മുറിയില്‍ കയറി വാട്‌സ് ആപ്പ് കോളില്‍ വരണം, വയറു കാണിക്കണം, അടിവസ്ത്രങ്ങള്‍ മാറ്റി ടീ ഷര്‍ട്ട് മാത്രം ധരിച്ച് നില്‍ക്കണം. ജോലിക്കുള്ള ഇന്റര്‍വ്യൂ എന്ന പറഞ്ഞ വിളിച്ചയാള്‍ പറഞ്ഞുവെന്ന് നമ്യ പറയുന്നു.

 തുടക്കം മുതലേ വിളിച്ചയാളുടെ സംസാരരീതി ഒട്ടും നല്ലതല്ലായിരുന്നു. ഇതോടെ നമ്യ ഇയാളുടെ കോള്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. എയര്‍ ഫ്രാന്‍സില്‍ നിന്നാണ് എന്ന് പറഞ്ഞായിരുന്നു ആദ്യം വിളിച്ചത്. നമ്യയുടെ ഉയരം, ഭാരം എന്നിവയാണ് ആദ്യം ചോദിച്ചത്. പിന്നീട് നെഞ്ചളവും അരയളവും എത്രയാണെന്ന് ചോദിച്ചു. അതേസമയം വിളിക്കുന്ന ആളുടെ പെരുമാറ്റത്തില്‍ പന്തിക്കേട് തോന്നിയ നമ്യ കോള്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു.

 ഇതിന് ശേഷം ആരുമില്ലാത്ത മുറിയില്‍ വീഡിയോ കോളില്‍ വരാന്‍ ആവശ്യപ്പെട്ടു. അവിടെ വച്ച് പെണ്‍കുട്ടിയെ കാണണം. മാത്രമല്ല ശരീരത്തിലെ ടാറ്റു, വയര്‍ എന്നിവ കാണണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. അടി വസ്ത്രങ്ങള്‍ മാറ്റി ടീ ഷര്‍ട്ട് ധരിച്ച് നില്‍ക്കാനും ഇയാള്‍ ആവശ്യപ്പെട്ടു. പിന്നീട് നമ്യ ഇക്കാര്യം ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു.

നമ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; പ്രബലരായ ആളുകള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോൾ കേസ് അട്ടിമറിക്കാന്‍ സാധ്യത ഏറെ: ദീദി ദാമോദരന്‍
മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല