സഹോദരന്‍റെ തടവില്‍ ടെറസില്‍ രണ്ടുവര്‍ഷം, ഭക്ഷണം നാലുദിവസം കൂടുമ്പോള്‍ ഒരുകഷ്ണം ബ്രെഡ്

By Web TeamFirst Published Sep 19, 2018, 9:28 AM IST
Highlights

സ്ത്രീയെ സഹോദരന്‍റെ വീട്ടില്‍ കണ്ടെത്തുമ്പോള്‍ ഇവര്‍ മലമൂത്രാദികളുടെ ഇടയിലായിരുന്നു. നടക്കാനോ സംസാരിക്കാനോ കഴിയാത്ത ഇവര്‍ക്ക് ആളുകളെ കണ്ടാല്‍ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു. സഹോദരനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 

ദില്ലി:സഹോദരന്‍റെ തടവില്‍ വീടിന്‍റെ തുറസായ ടെറസില്‍ രണ്ടവര്‍ഷം കഴിഞ്ഞ 50 വയസുകാരിയെ മോചിപ്പിച്ചു. മുറിയോ ടോയ്‍ലറ്റ് സൗകര്യങ്ങളോ ഇല്ലാത്ത തുറന്ന ടെറസിലാണ് യുവതിയെ സഹോദരന്‍ പാര്‍പ്പിച്ചിരുന്നത്. മലമൂത്രത്തില്‍ കഴിഞ്ഞിരുന്ന സ്ത്രീയെക്കുറിച്ച് ഇവരുടെ മറ്റൊരുസഹോദരന്‍ ദില്ലി വനിതാ കമ്മീഷനില്‍ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ദില്ലിയിലെ രോഹിണിയിലാണ് സംഭവം.

സ്ത്രീയെ സഹോദരന്‍റെ വീട്ടില്‍ കണ്ടെത്തുമ്പോള്‍ ഇവര്‍ മലമൂത്രാദികളുടെ ഇടയിലായിരുന്നു. നടക്കാനോ സംസാരിക്കാനോ കഴിയാത്ത ഇവര്‍ക്ക് ആളുകളെ കണ്ടാല്‍ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു. സഹോദരനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് അറിഞ്ഞതോടെ സ്ഥലത്തെത്തിയ വനിതാ കമ്മീഷന്‍ അംഗങ്ങള്‍ക്ക് വീട്ടുകാര്‍ ഗേറ്റ് തുറന്ന് നല്‍കിയ. ഇതോടെ ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തന്നെ കാണാന്‍ ആരെയും അനുവദിച്ചിരുന്നില്ലെന്നും നാലു ദിവസംകൂടുമ്പോള്‍ ഒരു കഷ്ണം ബ്രെഡ് മാത്രമാണ് തന്നിരുന്നതെന്നും അവശനിലയിലായ യുവതി  വനിതാ കമ്മീഷനോട് പറഞ്ഞു. 

click me!