ഒളിക്യാമറ പകര്‍ത്തിയ കുളിരംഗം വിവിധ പോണ്‍സൈറ്റില്‍ ; 707 കോടി രൂപ ആവശ്യപ്പെട്ട് യുവതി

Published : Dec 06, 2018, 07:57 PM IST
ഒളിക്യാമറ പകര്‍ത്തിയ കുളിരംഗം വിവിധ പോണ്‍സൈറ്റില്‍ ; 707 കോടി രൂപ ആവശ്യപ്പെട്ട് യുവതി

Synopsis

 രഹസ്യക്യാമറയില്‍ പൂര്‍ണ നഗ്‌നയായി യുവതി കുളിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. വക്കീലായി ജോലി ചെയ്യുന്ന ഒരു യുവതി ഒരു പരീക്ഷയുടെ ഭാഗമായി നഗരത്തില്‍ എത്തിയപ്പോഴാണ് ഈ ഹോട്ടലില്‍ താമസിച്ചത്

ന്യൂയോര്‍ക്ക് :  കുളിമുറിയില്‍ ഒളിക്യാമറ വച്ച് പകര്‍ത്തിയ രംഗങ്ങള്‍ പോണ്‍സൈറ്റില്‍ വന്നതിനെ തുടര്‍ന്ന് അമേരിക്കയിലെ ആഡംബര ഹോട്ടലിനെതിരെ 700 കോടിയുടെ നഷ്ടപരിഹാരതുകയ്ക്ക് കേസ് നല്‍കി യുവതി. ഹില്‍ട്ടണ്‍ ഹോട്ടലിനെതിരെയാണ് യുവതി രംഗത്ത് എത്തിയത്. സംഭവം ഇങ്ങനെ, 2015 ജൂലൈയില്‍ അമേരിക്കയിലെ ആല്‍ബനിലെ ഹാംടണ്‍ ഇന്‍ സ്യൂട്ട്‌സ് ഹോട്ടലില്‍ യുവതി താമസിച്ചിരുന്നു.

ഇവിടെ സ്ഥാപിച്ച ഒരു രഹസ്യക്യാമറയില്‍ പൂര്‍ണ നഗ്‌നയായി യുവതി കുളിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. വക്കീലായി ജോലി ചെയ്യുന്ന ഒരു യുവതി ഒരു പരീക്ഷയുടെ ഭാഗമായി നഗരത്തില്‍ എത്തിയപ്പോഴാണ് ഈ ഹോട്ടലില്‍ താമസിച്ചത്. പിന്നീട് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഒരു മെയില്‍ ലഭിച്ചത്. ഇത് നിങ്ങളാണോ എന്ന് ചോദിച്ച് ഒരു സുഹൃത്ത് പോണ്‍സൈറ്റിലെ ലിങ്ക് ഉള്‍പ്പെടെ ഒരു ഇ മെയില്‍ അയക്കുകയായിരുന്നു.

പിന്നീട് ഈ ദൃശ്യങ്ങള്‍ കൂടുതല്‍ സൈറ്റുകളിലേക്ക് വ്യാപിച്ചതായി യുവതി മനസിലാക്കി. യുവതിയുടെ പേരിലുണ്ടാക്കിയ വ്യാജ ഇമെയില്‍ വിലാസത്തില്‍നിന്ന് ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്കും സഹപാഠികള്‍ക്കും ലഭിക്കുകയും ചെയ്തു. ഇത് തന്നെ കടുത്ത മാനസിക പ്രശ്നത്തിലേക്ക് നയിച്ചെന്നും, ഈ പ്രശ്നത്തിന്‍റെ ചികില്‍സാ ചെലവ് ഉള്‍പ്പെടെ നല്‍കണമെന്നുമാണ് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്. 

മറ്റു പലരുടെയും ദൃശ്യങ്ങള്‍ സമാനമായ രീതിയില്‍ പകര്‍ത്തിയതായും പരാതിയില്‍ ഉന്നയിക്കുന്നുണ്ട്.  അതേസമയം  അതിഥികളുടെ സുരക്ഷയ്ക്ക് എന്നും പ്രധാന്യം നല്‍കിയിട്ടുണ്ടെന്നും  ആരോപണങ്ങള്‍ ഞെട്ടിച്ചെന്നുമാണ് ഹില്‍ട്ടണ്‍ ഹോട്ടല്‍സ് ഇതിനോട് പ്രതികരിച്ചത്. അടുത്തിടെയാണ് ഹോട്ടലില്‍ നവീകരണജോലികള്‍ നടന്നത്. എന്നാല്‍ ക്യാമറകള്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് ഇവര്‍ പറയുന്നത്. കേസ് അമേരിക്കന്‍ മാധ്യമങ്ങളില്‍ ചൂടുള്ള വിഷയമാകുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആദ്യം മൂർഖൻ പാമ്പ്, വിജയിക്കാതെ വന്നപ്പോൾ മറ്റൊരു വിഷപാമ്പിനെയെത്തിച്ചു, അച്ഛനെ മക്കൾ കൊലപ്പെടുത്തിയതിങ്ങനെ, 6 പേർ അറസ്റ്റിൽ
കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ