
ദില്ലി: മാതാപിതാക്കളുടെ അടുത്തുനിന്നും യുവതി തട്ടിക്കൊണ്ടുപോയ കൈക്കുഞ്ഞിനെ കണ്ടെത്തി. ഒന്‍പത് മാസം മാത്രം പ്രായമുള്ള കുട്ടിയെ രണ്ടുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തുന്നത്. ദില്ലിയിലാണ് സംഭവം. സ്വന്തമായി വീടില്ലാത്തതിനാല്‍ കൈക്കുഞ്ഞുമായി കുടുംബം തെരുവിലാണ് കഴിഞ്ഞിരുന്നത്. ഇവിടെ നിന്നാണ് പത്തൊന്‍പതുകാരി കുഞ്ഞിനെ തട്ടിയെടുത്ത് കടന്നുകളഞ്ഞത്.
കുട്ടിക്ക് വേണ്ടി മാതാപിതാക്കള്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടാകാഞ്ഞതോടെ ഇവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ കുട്ടിയെ ഇവര്‍ മറ്റൊരാള്‍ക്ക് നല്‍കിയിരുന്നു. ചോദ്യം ചെയ്യലില്‍ യുവതി കുട്ടിയെവിടെയാണെന്നും ആര്‍ക്കാണ് കൈമാറിയതെന്നുമുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam