
ദില്ലി: ബ്ലാക്ക് മെയില്‍ ചെയ്ത കാമുകനെ കൊന്ന് മൃതദേഹം യമുനാ നദിയില്‍ തള്ളിയ യുവതി അറസ്റ്റില്‍. ഡോളി ചൗധരി എന്ന യവതിയാണ് പിടിയിലായത്. സുഷീല്‍ കുമാര്‍ എന്ന ഇരുപത്തിമൂന്നുകാരനാണ് കൊല്ലപ്പെട്ടത്. സുഷീല്‍ കുമാറിനെ കാണാനില്ലെന്ന പിതാവിന്റെ പരാതിയിലുള്ള അന്വേഷത്തിലാണ് യുവാവ് കൊല്ലപ്പെട്ടതാണെന്ന് പൊലീസിന് തെളിവുകള്‍ ലഭിക്കുന്നത്. ആഗസ്ററ് മാസം 16ാം തിയതിയാണ് സുഷീലിനെ കാണാനില്ലെന്ന പരാതിയുമായി പിതാവ് പൊലീസിനെ സമീപിക്കുന്നത്.
തട്ടിക്കൊണ്ട് പോയതാണെന്നായിരുന്നു സുഷീല്‍ കുമാറിന്റെ പിതാവിന്റെ പരാതിയിലെ ആരോപണം. സുഷീലുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്ത പൊലീസ് സുഷീലിന്റെ കാമുകി ഡോളിയേയും ചോദ്യം ചെയ്യുകയായിരുന്നു. ഗ്രേയ്റ്റര്‍ നോയിഡയില്‍ ജോലി മേടിച്ച് നല്‍കിയ സുഹൃത്തുമായുള്ള വഴി വിട്ട ബന്ധം സുഷീല്‍ കണ്ടെത്തുകയും നഗ്ന ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയതുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് ഡോളിയുടെ മൊഴി.
ഡോളിയുമായുള്ള മോഹിത് മാവി എന്ന സുഹൃത്തിന്റെ ബന്ധത്തെക്കുറിച്ച് അറിഞ്ഞ മോഹിത്തിന്റെ ഭാര്യ ആഗസ്റ്റ് 7 ന് ആത്മഹത്യ ചെയ്തിരുന്നു. ഭാര്യയുടെ ആത്മഹത്യയുടെ പിന്നാലെ മോഹിത് ബെഗളൂരുവിലേക്ക് ഒളിച്ച കടന്നിരുന്നു. മോഹിതിനെ ഡോളി വിവാഹം ചെയ്യുമോയെന്ന് സംശയിച്ച സുഷീല്‍ ഡോളിയെ ഭീഷണിപ്പെടുത്തി മഥുരയിലേക്ക് വിളിക്കുകയായിരുന്നു. സൗമ്യമായി സുഷീലുമായി ഇടപെട്ട ഡോളി യുവാവിന് ഉറക്കു മരുന്ന് കലര്‍ത്തിയ പാലു നല്‍കുകയായിരുന്നു. ബോധരഹിതനായ സുഷീലിനെ കൊലപ്പെടുത്തി മൃതദേഹം യമുനാ നദിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam