മുംബൈയിലെ ബാണ്ടൂപ്പിൽ ബസ് കാൽനടയാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറി നാല് പേർ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുറകോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട മുംബൈ ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ ബസാണ് അപകടമുണ്ടാക്കിയത്.
മുംബൈ: മുംബൈയിലെ ബാൻഡൂപ്പിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചു കയറി നാല് പർ മരിച്ചു. അപകടത്തിൽ 9 പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി പത്തരയോടെ കൂടിയാണ് സംഭവം. ബ്രിഹാൻ മുംബൈ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ബാൻഡോപ്പ് റെയിൽവേ സ്റ്റേഷൻ സമീപം ബസ് പുറകോട്ട് എടുക്കുന്നതിനിടെ കാൽനടയാത്രക്കാർക്കിടയിലേക്ക് ഇടിച്ചു കയറിയായിരുന്നു. അപകടകാരണം നിയന്ത്രണം നഷ്ടപ്പെട്ടതെന്നാണ് കസ്റ്റഡിയിലുള്ള ബസ് ഡ്രൈവർ നൽകിയിരിക്കുന്ന മൊഴി. മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പൊലീസ് അന്വേഷണം തുടങ്ങി.


