
ലഖ്നൗ: പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോൾ കണ്ണു തുടച്ച് വികാരാധീനനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്നൗവിൽ എഞ്ചിനീയറിഗ് വിദ്യാർത്ഥികളുമായി സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. ഭീകരാക്രമണത്തിനെതിരെ മോദി സർക്കാർ സ്വീകരിച്ച നടപടിയെക്കുറിച്ചാണ് എഞ്ചിനീയറിംഗ് വിദ്യാർത്ഥികളിലൊരാൾ ആദിത്യനാഥിനോട് ചോദിച്ചത്. കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച യുവാ കേ മൻ കി ബാത് എന്ന പരിപാടിയിലായിരുന്നു യോഗി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിൽ ഭീകരവാദം തുടച്ചു നീക്കപ്പെടും എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ മറുപടി. ഭീകരവാദം അതിന്റെ അന്ത്യഘട്ടത്തിലെത്തിയിരിക്കുകയാണെന്നും വൈകാതെ മോദി സർക്കാർ ഇതിനൊരു അവസാനം കണ്ടെത്തുമെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു. യോഗി ആദിത്യനാഥിന്റെ മറുപടിയെ കൈയടികളോടെയാണ് വിദ്യാർത്ഥികളുടെ സദസ്സ് സ്വീകരിച്ചത്. അടുത്ത ചോദ്യം എത്തുന്നതിന് മുമ്പ് തന്റെ കാവി നിറമുള്ള തൂവാല കൊണ്ട് യോഗി കണ്ണു തുടയ്ക്കുന്നുണ്ടായിരുന്നു.
പുൽവാമയിൽ ആക്രമണം നടന്ന് മണിക്കൂറിനുള്ളിൽ അതിന് കാരണക്കാരായ ഭീകരരെ ഇന്ത്യൻ സൈന്യം ഇല്ലാതാക്കിയ കാര്യവും യോഗി ചൂണ്ടിക്കാണിച്ചു. പുൽവാമ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ജമ്മു കാശ്മീർ സ്വദേശികളായ രണ്ട് പേരെ ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam