പെരുന്നാളിന് ഭക്ഷണം കഴിക്കാന്‍ വിളിച്ചു വരുത്തി; യുവതിയെ 2 മാസം പൂട്ടിയിട്ട് പീഡിപ്പിച്ച യുവാവ് പിടിയില്‍

Published : Sep 06, 2018, 11:19 AM ISTUpdated : Sep 10, 2018, 05:14 AM IST
പെരുന്നാളിന് ഭക്ഷണം കഴിക്കാന്‍ വിളിച്ചു വരുത്തി; യുവതിയെ 2 മാസം പൂട്ടിയിട്ട് പീഡിപ്പിച്ച യുവാവ് പിടിയില്‍

Synopsis

പെരുന്നാളിന് ഭക്ഷണം കഴിക്കാന്‍ വിളിച്ചു വരുത്തിയ യുവതിയെ യുവാവ് പൂട്ടിയിട്ട് പീഡിപ്പിച്ചത് രണ്ട് മാസം. മുംബൈയിലെ അന്ധേരിയിലാണ് സംഭവം. എന്‍ജിനീയറായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍  മുംബൈ വെസ്റ്റ് അന്ധേരിയിലെ താമസക്കാരനായ സയ്യീദ് അമീര്‍ ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു.   


മുംബൈ: പെരുന്നാളിന് ഭക്ഷണം കഴിക്കാന്‍ വിളിച്ചു വരുത്തിയ യുവതിയെ യുവാവ് പൂട്ടിയിട്ട് പീഡിപ്പിച്ചത് രണ്ട് മാസം. മുംബൈയിലെ അന്ധേരിയിലാണ് സംഭവം. എന്‍ജിനീയറായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍  മുംബൈ വെസ്റ്റ് അന്ധേരിയിലെ താമസക്കാരനായ സയ്യീദ് അമീര്‍ ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു. 

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയെ യുവാവ് ചെറിയ പെരുന്നാള്‍ ദിവസം രാത്രി ഭക്ഷണത്തിന് ക്ഷണിക്കുകയായിരുന്നു. യുവതി ഭക്ഷണത്തിന് ശേഷം മയങ്ങി വീഴുകയായിരുന്നു. ഭക്ഷണത്തില്‍ മയക്കു മരുന്ന് കലര്‍ത്തിയതായി യുവതി പരാതിയില്‍ ആരോപിക്കുന്നു. യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇയാള്‍ ചിത്രീകരിക്കുകയും അവ കാണിച്ച് ഭീഷണിപ്പെടുത്തി പീഡനം തുടരുകയുമായിരുന്നു. 27കാരിയായ യുവതിയോട് ദൃശ്യങ്ങള്‍ കാണിച്ച തന്നെ വിവാഹം ചെയ്യണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു വഴങ്ങാതിരുന്ന യുവതിയെ അപ്പാര്‍ട്ട്മെന്റില്‍ പൂട്ടിയിടുകയായിരുന്നു. 

തുടര്‍ന്ന് പലദിവസങ്ങളിലായി യുവതിയെ പീഡിപ്പിച്ചു. അതിനിടെ ആസിഡ് ഒഴിക്കുമെന്നും, പെണ്‍വാണിഭസംഘത്തിന് കൈമാറുമെന്ന് പറഞ്ഞും യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. യുവാവിന്റെ അപ്പാര്‍ട്ട്മെന്റില്‍ തടവില്‍ കഴിയുന്നതിനിടെ ഓഗസ്റ്റ് 25നാണ് യുവതി അവിടെനിന്നും രക്ഷപ്പെടുന്നത്. 

അപ്പാര്‍ട്ട്മെന്റില്‍ എത്തിയ സയ്യീദിന്റെ മാതാവാണ് യുവതിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത്. തുടര്‍ന്ന് മുംബൈയിലെ ബന്ധുവീട്ടിലെത്തിയ യുവതി സംഭവിച്ചതെല്ലാം പറയുകയും ബന്ധുക്കളുടെ സഹായത്തോടെ കോത്ത്റഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. തടവിലാക്കിയ സമയത്ത് യുവതിയുടെ എടിഎം കാര്‍ഡുകള്‍ കൈക്കലാക്കിയ സയ്യീദ് 40,000 രൂപയും തട്ടിയെടുത്തതായും ആരോപണമുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികൾ, കോണ്‍ഗ്രസ് നേതൃത്വത്തിൽ തുടരുന്നതിൽ അർത്ഥമില്ല'; ഇന്ത്യ സഖ്യത്തിൽ തുടരുന്നതിൽ സിപിഎമ്മിൽ പുനരാലോചന
രാജ്യത്ത് പുതിയ ട്രെയിൻ ടിക്കറ്റ് നിരക്ക്! അറിയേണ്ട 10 കാര്യങ്ങൾ