
മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കാണാന്‍ മാനസിക വൈകല്യമുള്ള സ്ത്രീ ബാന്ദ്രയിലെത്തി. താരത്തിന്റെ ബാന്ദ്രയയിലെ വസതിയിലേക്കായിരുന്നു സ്ത്രീ വന്നത്. എന്നാല്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ കടത്തിവിടാതിരുന്നതിനാല്‍ ഇവര്‍ക്ക് സല്‍മാന്‍ ഖാനെ കാണാനായില്ല.
ഉത്തരാഖണ്ഡ് സ്വദേശിയായ സ്ത്രീയാണ് മുബൈയിലേക്ക് പ്രിയ താരത്തിനെ കാണാനായി മാത്രം വണ്ടി കയറിയത്. ആഗസ്റ്റ് 11നാണ് ഇവര്‍ വീട്ടില്‍ നിന്ന് യാത്ര തിരിച്ചത്. മുംബൈയിലെത്തിയ ശേഷം നേരെ ബാന്ദ്രയിലേക്ക് തിരിച്ചു. അവിടെ താരം താമസിക്കുന്ന ഗാലക്‌സി അപ്പാര്‍ട്‌മെന്റിന് സമീപമെത്തിയപ്പോള്‍ സുരക്ഷാ ഗാര്‍ഡുകള്‍ ഇവരെ തടയുകയായിരുന്നു.
സല്‍മാന്‍ ഖാനെ കാണാനാണ് താനെത്തിയതെന്ന് സ്ത്രീ ഗാര്‍ഡുകളെ അറിയിച്ചു. എന്തിനാണ് കാണുന്നതെന്ന് ചോദിച്ചപ്പോള്‍ ഞെട്ടിക്കുന്ന ഉത്തരമായിരുന്നു കിട്ടിയത്. താരത്തിനെ വിവാഹം കഴിക്കാനാണ് താന്‍ എത്തിയതെന്നായിരുന്നു സ്ത്രീയുടെ മറുപടി.
എന്നാല്‍ സുരക്ഷാ ഗാര്‍ഡുകള്‍ ഇവരെ അകത്തേക്ക് വിടാന്‍ തയ്യാറായില്ല. തുടര്‍ന്ന് നഗരത്തിലൂടെ അലക്ഷ്യമായി നടക്കുകയായിരുന്ന ഇവരെ നാട്ടുകാരാണ് പൊലീസിനെ വിളിച്ചേല്‍പിച്ചത്. സ്ത്രീയുമായി സംസാരിച്ചപ്പോള്‍ സംശയം തോന്നിയ പൊലീസുകാര്‍ ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയായിരുന്നു. വൈദ്യപരിശോധനയിലാണ് ഇവര്‍ക്ക് മാനസിക വൈകല്യമുള്ളതായി സ്ഥിരീകരിച്ചത്.
പിന്നീട് സ്ത്രീയുടെ കുടുംബവുമായി പൊലീസ് ബന്ധപ്പെടുകയും ഇവര്‍ക്ക് സ്ത്രീയെ കൈമാറുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam