കാമുകിയെ പ്രീതിപ്പെടുത്താന്‍ യുവാവ് മെട്രോയ്ക്ക് മുന്നില്‍ ചാടി

By Web DeskFirst Published Jun 18, 2017, 9:39 AM IST
Highlights

ഗുരുഗ്രാം: കാമുകിയെ പ്രീതിപ്പെടുത്താന്‍ യുവാവ് മെട്രോ ടെയ്രിനിന് മുന്നില്‍ ചാടി. ജാര്‍ഖണ്ഡ് സ്വദേശിയായ ആഷിക് വര്‍മ്മ എന്ന 23കാരനാണ് മെട്രോയ്ക്ക് മുന്നില്‍ ചാടിയത്. തലയ്ക്ക് പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇഫ്ക് ചൗക് മെട്രോ സ്‌റ്റേഷനിലായിരുന്നു സംഭവം. മെട്രോയുടെ ലോക്കോ പൈലറ്റ് ഉടന്‍ ബ്രേക്ക് ചെയ്തതിനാല്‍ ഇയാളുടെ ജീവന്‍ നഷ്ടപ്പെട്ടില്ല. എന്നാല്‍ തലയ്ക്ക ഗുരുതരമായി പരിക്കേറ്റ ഇയാള്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മനേസറിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ ആഷിഷ് വരുന്നതിന് മുമ്പ് പത്ത് മിനിറ്റോളം ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ട്രെയിന്‍ സ്‌റ്റേഷനില്‍ എത്തിയതും കാമുകിയോട് എന്തോ പറഞ്ഞ ശേഷം ഇയാള്‍ ട്രെയിനിന് മുന്നില്‍ ചാടുകയായിരുന്നു.  ട്രെയിന്‍ സ്‌റ്റേഷനില്‍ പ്രവേശിച്ചയുടന്‍ ആഷിഷ് മെട്രോയ്ക്ക് മുന്നില്‍ ചാടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ജാര്‍ഖണ്ഡ് സ്വദേശിനിയായ യുവതിയുമായി ആഷിഷ് പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തന്റെ പ്രണയിനിക്ക് വേണ്ടി ജീവന്‍ ത്യജിക്കാന്‍ പോലും താന്‍ തയ്യാറാണെന്ന് ആഷിഷ് ഫോണില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഉടന്‍ ആഷിഷ് ട്രാക്കിലേക്ക് ചാടുകയായിരുന്നു.

എന്നാല്‍ യുവാവ് അബദ്ധത്തില്‍ കാല്‍വഴുതി ട്രെയിനിനനു മുന്നിലേക്കു വീഴുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
 

click me!