കൊവിഡിനിടയിലും ഒളിംപി‌ക്‌സിന് ടോക്യോ ഒരുങ്ങുന്നു; പരീക്ഷണ മത്സരങ്ങള്‍ സംഘടിപ്പിച്ചു

By Web TeamFirst Published May 9, 2021, 11:16 AM IST
Highlights

ലോക കായികമേള ജപ്പാനിൽ എത്തുമ്പോൾ പഴുതടച്ച സജ്ജീകരണങ്ങൾ ആണ് ഒരുക്കുന്നത്.

ടോക്യോ: കൊവിഡ് പശ്ചാത്തലത്തിലും ടോക്യോ ഒളിംപിക്സിന്റെ ഒരുക്കങ്ങളുമായി മുന്നോട്ടുപോവുകയാണ് ജപ്പാൻ. ഇന്നലെ റിഥമിക് ജിംനാസ്റ്റിക്സ് വേദിയിൽ പരീക്ഷണ മത്സരങ്ങൾ സംഘടിപ്പിച്ചു. 

സൂപ്പര്‍ ലീഗ് നാടകീയത തുടരുന്നു; പിഴ വിധിച്ച് യുവേഫ, പോര് കടുപ്പിച്ച് ക്ലബുകള്‍

ലോക കായികമേള ജപ്പാനിൽ എത്തുമ്പോൾ പഴുതടച്ച സജ്ജീകരണങ്ങൾ ആണ് ഒരുക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ രോഗം പകരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കി വേണം മത്സരങ്ങൾ പൂർത്തിയാക്കാൻ. ഓരോ ഇനങ്ങളും നടക്കേണ്ട വേദികളിൽ പ്രത്യേക പരിശോധന നടത്തുകയാണ് സംഘാടകർ. ഇതിന് ഭാഗമായാണ് റിഥമിക് ജിംനാസ്റ്റിക്സ് വേദിയിൽ പരീക്ഷണ മത്സരങ്ങൾ നടത്തിയത്.

ഫോർമുല വൺ: ലൂയിസ് ഹാമിൽട്ടന് നൂറാം പോൾ പൊസിഷൻ, ചരിത്രനേട്ടം

ജപ്പാൻ താരങ്ങളും രാജ്യത്തെ വിവിധ സർവകലാശാല വിദ്യാർത്ഥികളുമാണ് റിഥമിക് ജിംനാസ്റ്റിക്സ് വേദിയിലെത്തിയത്. കാണികളെ ഒഴിവാക്കിയായിരുന്നു പരിപാടികൾ. കൊവിഡ് പശ്ചാത്തലത്തിൽ ഒളിംപിക്സ് നടത്തുന്നതിനെതിരെ ജപ്പാനിൽ പ്രതിഷേധം ഉണ്ടെങ്കിലും ഒളിംപിക് അസോസിയേഷൻ ഒരുക്കങ്ങൾ തുടരുകയാണ്. ജൂലൈ 23 മുതലാണ് ഒളിംപിക്സ് നിശ്ചയിച്ചിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!